Friday December 02, 2016
Latest Updates

ഈ ആഴ്ച മഴക്കാലമെന്ന് കാലാവസ്ഥ പ്രവചനം

ഈ ആഴ്ച മഴക്കാലമെന്ന് കാലാവസ്ഥ പ്രവചനം

ക്ലോണ്‍മെല്‍: അടുത്ത ആഴ്ച അയര്‍ലണ്ടില്‍ കാഴ്ച്ചകള്‍ കാണാന്‍ സഞ്ചരിക്കാമെന്ന് കരുതിയിരിക്കുകയാണോ?സൂക്ഷിക്കുക,ഇനി ഒരാഴ്ച്ച അയര്‍ലണ്ടില്‍ നേരിയ തോതില്‍ മഴ ഉണ്ടാകുമെന്നാണ് കാലാവസ്ഥ പ്രവചനം. ചൂട് കൂടിയ കാലാവസ്ഥയിലേക്ക് അയര്‍ലണ്ട് നീങ്ങിക്കൊണ്ടിരിക്കുകയാണ്. എങ്കിലും ഇടയ്ക്കിടെ മഴ പ്രതീക്ഷിക്കാമെന്നാണ് കാലാവസ്ഥ വകുപ്പ് പറയുന്നത്. അറ്റ്‌ലാന്റിക് കാലാവസ്ഥയുടെ നല്ല സ്വാധീനം അയര്‍ലണ്ടിലും ഉണ്ടാകും. അതുകൊണ്ട് തന്നെ വരുന്ന ഒരാഴ്ച ഇടയ്ക്കിടെ മഴ പ്രതീക്ഷിക്കാം.കുടയും ,റെയിന്‍ കോട്ടും ഒക്കെ എടുത്ത് ഇറങ്ങിയില്ലെങ്കില്‍ ട്രിപ്പ് കുളമാകും എന്ന് തന്നെ…

ക്ലോണ്‍മെല്‍ ജങ്ങ്ഷന്‍ ഫെസ്റ്റിവല്‍, ഗാല്‍വെ ഫിലിം ഫെസ്റ്റിവല്‍, ബന്‍ക്രാന മ്യൂസിക് ഫെസ്റ്റിവല്‍ തുടങ്ങിയവയാണ് അടുത്ത ആഴ്ച നടക്കാനിരിക്കുന്ന പ്രധാന പരിപാടികള്‍. ഈ പരിപാടികള്‍ക്ക് മഴ ഭീഷണി ആകുമെന്ന് ആശങ്ക ഉണ്ട്. എങ്കിലും ഓഡിറ്റോറിയങ്ങള്‍ക്കുള്ളിലാണ് ഈ പരിപാടികള്‍ സംഘടിപ്പിച്ചിരിക്കുന്നത് എന്നതിനാല്‍ മഴ വലിയ പ്രതിസന്ധി സൃഷ്ടിക്കില്ലെന്ന പ്രതീക്ഷയിലാണ് സംഘാടകര്‍

Scroll To Top