Thursday December 08, 2016
Latest Updates

ഈശ്വരന്‍ ഇല്ലെങ്കില്‍….

ഈശ്വരന്‍ ഇല്ലെങ്കില്‍….

 

“ഈശ്വരന്‍ യഥാര്‍ത്ഥത്തിൽ ഇല്ലെങ്കില്‍ ഒരു ഈശ്വരനെ സ്ഥാപിക്കേണ്ടത് നമ്മുടെ നിലനില്പിന് അത്യാവശ്യമായിരിക്കുന്നു.”- പ്രശസ്ത തത്വചിന്തകന്‍ വോള്‍ടയര്‍ എത്രയോ വര്‍ഷങ്ങള്‍ക്ക് മുന്പ് പറഞ്ഞതാണ്‌ ഈ വാക്കുകള്‍.

ഈശ്വരനില്ലെങ്കില്‍ പിന്നെന്ത്? എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ ഈശ്വരനില്ലെങ്കില്‍ ഈ പ്രപഞ്ചത്തില്‍ എന്ത് സംഭവിക്കുമെന്നത്. വ്യക്തമായ ഈശ്വര വിശ്വാസവും അതിലുപരി എഴുതപ്പെട്ട സംസ്കാരവും ഉണ്ടായിട്ടും സമൂഹത്തില്‍ നടക്കുന്ന സംഭവവികാസങ്ങള്‍ നമ്മെ പേടിപ്പെടുത്തുന്നതല്ലേ?

പ്രപഞ്ചത്തില്‍ എല്ലാത്തിനും അനുവാദം കിട്ടിയെന്നു കരുതുക. ഒരു നിയമവും ഇല്ല. തോന്നിയതുപോലെ ജീവിക്കാം. ഇഷ്ട്ടം പോലെ തിന്നാം കുടിക്കാം. പിന്നെ എന്താണ് സംഭവിക്കുക? ശക്തിമാന്‍ അശക്തനെ ജീവിക്കാന്‍ അനുവദിക്കാതെ അടിച്ചുവീഴ്തുന്നു. കയ്യൂക്കുള്ളവന്‍ കര്യക്കരനാകുന്നു. അശക്തന്‍ അടിമയായി ജീവിക്കേണ്ടി വരുന്നു.

വേനലും മഴയും തോന്നിയതുപോലെ വന്നുപോകുന്നു.കാറ്റും കടലും അഗ്നിയും ഉറഞ്ഞാടുന്നു. ഈ ഭൂമിയില്‍ നമ്മുടെ അവസ്ഥ എന്തായിരിക്കും? ഈയാംപാറ്റകളെപോലെ ആകില്ലേ നമ്മുടെ ആയുസ്സും? ഇവിടെ അരനിമിഷമെങ്കിലും നാം ജീവിക്കുമോ?

ഇല്ല….

നമുക്ക് ജീവന്‍ തരുന്നതും നമ്മെ ജീവിപ്പിക്കുന്നതും എല്ലാം ഈശ്വരന്‍ തന്നെ. നമുക്ക് ഈശ്വരന്‍ കൂടിയേ തീരൂ. ഇല്ലെങ്കില്‍ കണ്ടെത്തിയേ പറ്റൂ…

Scroll To Top