Tuesday December 06, 2016
Latest Updates

ഈദുല്‍ ഫിത്തര്‍ വെജിറ്റേറിയനാക്കാന്‍ ആഹ്വാനം ചെയ്ത മൃഗസ്‌നേഹികളെ വിശ്വാസികള്‍ പൊതിരെ തല്ലി

ഈദുല്‍ ഫിത്തര്‍ വെജിറ്റേറിയനാക്കാന്‍ ആഹ്വാനം ചെയ്ത മൃഗസ്‌നേഹികളെ വിശ്വാസികള്‍ പൊതിരെ തല്ലി

ഭോപ്പാല്‍: ഈദുല്‍ ഫിത്തര്‍ ആഘോഷം വെജിറ്റേറിയനാക്കാന്‍ ആഹ്വാനം ചെയ്ത മൃഗസ്‌നേഹികള്‍ക്ക് വിശ്വാസികളുടെ തല്ല്. പീപ്പിള്‍ ഫോര്‍ ദ എത്തിക്കല്‍ ട്രീറ്റ്‌മെന്റ് ഓഫ് അനിമല്‍സ്) പ്രവര്‍ത്തകരെയാണ് വിശ്വാസികള്‍ പൊതിരെ തല്ലിയത്. പഴയ ഭോപ്പാലിലെ താജ് ഉല്‍ മസ്ജിദിന് സമീപത്ത് വച്ചായിരുന്നു ആക്രമണം. ഈദ് ആഘോഷത്തില്‍ മാംസ ഭാഷണം ഒഴിവാക്കാന്‍ ആവശ്യപ്പെട്ടതാണ് വിശ്വാസികളെ പ്രകോപിപ്പിച്ചത്.

പെറ്റ എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന സംഘടനയുടെ വനിതാ പ്രവര്‍ത്തകര്‍ക്ക് ഉള്‍പ്പെടെ വിശ്വാസികളുടെ തല്ല് ലഭിച്ചു. ഒടുവില്‍ പോലീസ് എത്തിയാണ് പ്രവര്‍ത്തകരെ രക്ഷിച്ചത്. വിശ്വാസികളുടെ ഭാഗത്ത് നിന്ന് ഉണ്ടായ കല്ലേറില്‍ പോലീസുകാര്‍ക്കും പരുക്കേറ്റു.

പെറ്റയുടെ പ്രധാന പ്രവര്‍ത്തകയായ ബേനസീര്‍ സുരയ്യ മതാനുഭാവവും സസ്യാഹരത്തിന്റെ പ്രചരണത്തിനായും കാട്ടാനായി പച്ച നിറത്തിലുളള ശിരോവസ്ത്രം ധരിച്ചിരുന്നുവെങ്കിലും സ്ത്രീയെന്ന പരിഗണന പോലും കൂടാതെ വിശ്വാസികള്‍ പൊതിരെ തല്ലിയതായി അവര്‍ പറഞ്ഞു. പെറ്റ പ്രവര്‍ത്തകര്‍ മതവികാരം വ്രണപ്പെടുത്തി എന്നാരോപിച്ചായിരുന്നു ആക്രമണം.

Scroll To Top