Saturday December 03, 2016
Latest Updates

ഇസ്ലാമിക ഭരണം ഇന്ത്യയില്‍ കൊണ്ടുവരാന്‍ അല്‍ക്വയ്ദ നേതാവിന്റെ ആഹ്വാനം

ഇസ്ലാമിക ഭരണം ഇന്ത്യയില്‍ കൊണ്ടുവരാന്‍ അല്‍ക്വയ്ദ നേതാവിന്റെ ആഹ്വാനം

ഇന്ത്യയില്‍ ഇസ്ലാമിക ഭരണത്തിന് അല്‍ക്വയ്ദ നേതാവിന്റെ ആഹ്വാനം. ഭീകരസംഘടനയായ അല്‍ഖായിദയുടെ പ്രവര്‍ത്തനങ്ങള്‍ ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലേയ്ക്ക് വ്യാപിപ്പിക്കുവാനാണ് അല്‍ക്വയ്ദ നേതാവ് അയ്മാന്‍ അല്‍ സവാഹിരി ആഹ്വാനം ചെയ്തിരിക്കുന്നത്. 55 മിനിറ്റുള്ള വീഡിയോ സന്ദേശം സവാഹിരി ഇന്റര്‍നെറ്റില്‍ പോസ്റ്റ് ചെയ്യുകയായിരുന്നു.

മ്യാന്‍മര്‍, ബംഗ്ലാദേശ്, അസം, ഗുജറാത്ത്, കാശ്മീര്‍ എന്നിവിടങ്ങളിലാവും ജിഹാദിന്റെ ചുവടുവെപ്പെന്ന് സവാഹിരി സന്ദേശത്തില്‍ വെളിപ്പെടുത്തുന്നു. അല്‍ഖയിദയുടെ വ്യാപന വ്യാപ്തിക്കായി യുവനിരയെ നിയോഗിക്കും. കൂടാതെ അഫ്ഗാനി താലിബാന്‍ നേതാവ് മുല്ല ഒമറിനോടാവും തന്റെ സേന ഐക്യദാര്‍ഡ്യം പ്രഖ്യാപിക്കുകയെന്നും സവാഹിരി വീഡിയോ സന്ദേശത്തില്‍ വ്യക്തമാക്കുന്നുണ്ട്.

ഇസ്ലാമിക ഭരണം ആഗോളതലത്തില്‍ വ്യാപിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലേയ്ക്ക് പ്രവേശിക്കാന്‍ അല്‍ സവാഹിരി ആഹ്വാനം ചെയ്തിരിക്കുന്നത്. അല്‍ക്വയ്ദയുടെ ഈ ആഹ്വാനത്തിന്റെ വെളിച്ചത്തില്‍ തീവ്രവാദ വിരുദ്ധസേനയ്ക്കും ഇന്റലിജന്‍സിനും കേന്ദ്രസര്‍ക്കാര്‍ പ്രത്യേക ജാഗ്രതാ നിര്‍ദേശം നല്‍കി.

Scroll To Top