Thursday December 08, 2016
Latest Updates

ഇസ്ലാമിക അയര്‍ലണ്ട്

ഇസ്ലാമിക അയര്‍ലണ്ട്

ഡബ്ലിന്‍: ഇസ്ലാമിക മൂല്യങ്ങളോട് ഏറ്റവുമധികം അടുപ്പം പുലര്‍ത്തുന്ന രാജ്യം അയര്‍ലണ്ട് എന്ന റിപ്പോര്‍ട്ട്. ഇസ്ലാമിക ഗ്രന്ഥമായ ഖുറാനിലെ മൂല്യങ്ങള്‍ക്ക് അനുസൃതമായ ജീവിതശൈലി പുലര്‍ത്തുന്ന ലോകരാഷ്ട്രങ്ങളില്‍ ഒന്നാമതാണ് അയര്‍ലണ്ട്. അമേരിക്കയിലെ ജോര്‍ജ് വാഷിങ്ങ്ടണ്‍ സര്‍വകലാശാലയിലെ ഗവേഷകനായ ഹോസൈണ്‍ അസ്‌കാരിയും സംഘവും നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തല്‍.

ഇസ്ലാം ഭൂരിപക്ഷമുള്ള രാജ്യങ്ങളേക്കാള്‍ ഇസ്ലാമിക മൂല്യങ്ങളുയര്‍ത്തിപ്പിടിക്കുന്നതില്‍ യൂറോപ്യന്‍ രാജ്യങ്ങള്‍ മുന്‍പന്തിയില്‍
നില്‍ക്കുന്നതായാണ് പഠനത്തിലെ വിലയിരുത്തല്‍. ഇസ്ലാമിക മൂല്യങ്ങളില്‍ അധിഷ്ടിതമായി ജീവിതം നയിക്കുന്ന രാജ്യങ്ങളില്‍ അയര്‍ലണ്ട് കഴിഞ്ഞാല്‍ ഡെന്‍മാര്‍ക്ക്, സ്വീഡന്‍, യുകെ എന്നീ രാജ്യങ്ങളുമുണ്ട്. മുസ്ലീം ഭൂരിപക്ഷ രാജ്യങ്ങളില്‍ നിന്ന് ഒരു രാജ്യം പോലും ആദ്യത്തെ 25 രാജ്യങ്ങളുടെ പട്ടികയില്‍ ഇടം നേടിയില്ല. അറബ് രാജ്യങ്ങളില്‍ നിന്ന് ഒരു രാജ്യവും ആദ്യത്തെ 50  രാജ്യങ്ങളുടെ പട്ടികയില്‍ ഇടം നേടിയില്ല.

ഇസ്രയേല്‍ പട്ടികയില്‍ ഇരുപത്തിയേഴാം സ്ഥാനം നേടി. മലേഷ്യ മുപ്പത്തിമൂന്നാം സ്ഥാനത്തും കുവൈത്ത് നാല്‍പ്പത്തിരണ്ടാം സ്ഥാനത്തും എത്തി. സൗദി അറേബ്യ തൊണ്ണൂറ്റിയൊന്നാം സ്ഥാനത്തും ഖത്തര്‍ നൂറ്റി പതിനൊന്നാം സ്ഥാനത്തുമാണ്.പഠന വിധേയമായ രാജ്യങ്ങളിലെ സമ്പദ്ഘടന, ഭരണ ശൈലി, അന്താരാഷ്ട്ര ബന്ധങ്ങള്‍ തുടങ്ങിയ വിവിധ ഘടകങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ രാജ്യങ്ങളെ
വിലയിരുത്തിയത്.

Scroll To Top