Tuesday December 06, 2016
Latest Updates

ഇസ്ലാമിക് സ്‌റ്റേറ്റ് ഭീകര സംഘടനയില്‍ ചേര്‍ന്ന ഇന്ത്യന്‍ യുവാക്കള്‍ നാട്ടിലേക്ക് മടങ്ങുന്നു

ഇസ്ലാമിക് സ്‌റ്റേറ്റ് ഭീകര സംഘടനയില്‍ ചേര്‍ന്ന ഇന്ത്യന്‍ യുവാക്കള്‍ നാട്ടിലേക്ക് മടങ്ങുന്നു

ന്യൂഡല്‍ഹി: ഇറാഖിലെയും സിറിയയിലെയും ഇസ്ലാമിക് സ്‌റ്റേറ്റ് ഭീകര സംഘടനയില്‍ ചേര്‍ന്ന ഇന്ത്യന്‍ യുവാക്കള്‍ നാട്ടിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്നതായി റിപ്പോര്‍ട്ട്. കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് ഇത് സംബന്ധിച്ച് റിപ്പോര്‍ട്ട് പുറത്തുവിട്ടത്. മലയാളികള്‍ ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ യുവാക്കള്‍ ഐഎസില്‍ പ്രവര്‍ത്തിക്കുന്നതായാണ് റിപ്പോര്‍ട്ട്.

മുംബൈയില്‍ നിന്നാണ് ഏറ്റവുമധികം യുവാക്കള്‍ ഐഎസില്‍ ചേര്‍ന്നിരിക്കുന്നത്. മുംബൈ കല്യാണില്‍ നിന്ന് ഐഎസില്‍ ചേര്‍ന്ന ഒരു യുവാവ് നേരത്തെ ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു. കല്യാണ്‍ സ്വദേശികളായ അരീബ്, അമന്‍ നയീം തണ്ടേല്‍, ഫഹദ് തന്‍വീര്‍ ഷെയ്ഖ്, ഷാഹിം ഫറൂഖ് തന്‍കി എന്നിവരാണ് ഇപ്പോള്‍ മടങ്ങിയെത്താന്‍ ആഗ്രഹം പ്രകടിപ്പിച്ചിരിക്കുന്നത്.

നാട്ടിലേക്ക് മടങ്ങാന്‍ കേന്ദ്ര സര്‍ക്കാര്‍ സഹായിക്കണമെന്നാണ് ഇവരുടെ അഭ്യര്‍ത്ഥന. ഇവരെ തിരികെ എത്തിക്കാന്‍ സഹായിക്കണമെന്ന് ആവശ്യപ്പെട്ട് യുവാക്കളില്‍ ഒരാളുടെ പിതാവ് ദേശീയ അന്വേഷണ ഏജന്‍സിയെ സമീപിച്ചതായാണ് റിപ്പോര്‍ട്ട്. ഇപ്പോള്‍ തിരിച്ച് വരാന്‍ ശ്രമിക്കുന്നവരില്‍ ഒരാള്‍ തുര്‍ക്കിയിലും മറ്റു മൂന്നു പേര്‍ ഇറാഖിലുമുള്ള ഐഎസ് ഭീകരരോടൊപ്പമാണ് പ്രവര്‍ത്തിക്കുന്നത്.

Scroll To Top