Monday December 05, 2016
Latest Updates

ഇസ്ലാമിക് സ്‌റ്റേറ്റ്‌സ് തലവന്‍ അബൂബക്കര്‍ അല്‍ ബാഗ്ദാദി കൊല്ലപ്പെട്ടു

ഇസ്ലാമിക് സ്‌റ്റേറ്റ്‌സ് തലവന്‍ അബൂബക്കര്‍ അല്‍ ബാഗ്ദാദി കൊല്ലപ്പെട്ടു

തെഹ്‌റാന്‍: ഐ.എസ്.ഐ.എസ് മേധാവിയും സ്വയം പ്രഖ്യാപിത ഖലീഫയുമായ അബൂബക്കര്‍ അല്‍ ബാഗ്ദാദി കൊല്ലപ്പെട്ടതായി റേഡിയോ ഇറാന്‍. റേഡിയോ ഇറാന്റെ റിപ്പോര്‍ട്ട് ഓള്‍ ഇന്ത്യ റേഡിയോയാണ് ട്വിറ്റ് ചെയ്തത്.

യു.എസിന്റെ വ്യോമാക്രമണത്തില്‍ ബാഗ്ദാദിക്ക് ഗുരുതരമായി പരിക്കേറ്റതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഐ.എസിന്റെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ കഴിയാത്ത വിധം ബാഗ്ദാദി അവശനാണെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു.

എന്നാല്‍ ബാഗ്ദാദിക്ക് പരിക്കേറ്റതായി തെളിയിക്കുന്ന യാതൊരു തെളിവും ലഭിച്ചിട്ടില്ലെന്നാണ് പെന്റഗണ്‍ വ്യക്തമാക്കിയിരുന്നത്.

Scroll To Top