Monday December 05, 2016
Latest Updates

ഇസ്ലാമിക് സ്‌റ്റേറ്റിന്റെ ട്വിറ്റര്‍ അക്കൌണ്ട് കൈകാര്യം ചെയ്തിരുന്ന ബംഗുളുരു സ്വദേശി അറസ്റ്റില്‍

ഇസ്ലാമിക് സ്‌റ്റേറ്റിന്റെ ട്വിറ്റര്‍ അക്കൌണ്ട് കൈകാര്യം ചെയ്തിരുന്ന ബംഗുളുരു സ്വദേശി അറസ്റ്റില്‍

ബംഗളുരു: ഇസ്ലാമിക് സ്‌റ്റേറ്റ് ഭീകര സംഘടനയുടെ ട്വിറ്റര്‍ അക്കൌണ്ട് കൈകാര്യം ചെയ്തിരുന്ന ബംഗളുരു സ്വദേശി അറസ്റ്റില്‍. മെഹ്ദി മസൂദ് ബിഷ്വാസ് എന്ന യുവാവാണ് അറസ്റ്റിലായത്. ബാംഗ്ലൂരിലെ അയ്യപ്പ നഗറില്‍വെച്ചായിരുന്നു ഇയാളെ അറസ്റ്റ് ചെയ്തത്. കൂടുതല്‍ വിവരങ്ങള്‍ പോലീസ് പുറത്തുവിട്ടിട്ടില്ല. ഷാമി വിറ്റ്‌നസ് എന്ന ട്വിറ്റര്‍ അക്കൌണ്ട് കൈകാര്യം ചെയ്തിരുന്നത് ഇയാളാണ്.

17800 ഫോളോവേഴ്‌സുള്ള ഷാമി വിറ്റ്‌നസ് എന്ന ട്വിറ്റര്‍ അക്കൌണ്ടിലൂടെയാണ് ഇസ്ലാമിക് സ്‌റ്റേറ്റിന് വേണ്ടി ആശയ പ്രചരണം നടത്തിക്കൊണ്ടിരുന്നത്. ഈ അക്കൌണ്ട് കൈകാര്യം ചെയ്യുന്നത് ബംഗളുരു സ്വദേശിയാണെന്ന് ബ്രിട്ടനിലെ ചാനല്‍ 4 വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതേതുടര്‍ന്നാണ് ഇയാളെക്കുറിച്ച് അന്വേഷണം തുടങ്ങിയത്. കര്‍ണാടകത്തിലെ പ്രത്യേക പോലീസ് സംഘവും ദേശീയ അന്വേഷണ ഏജന്‍സിയും ഇയാള്‍ക്കായി ഇന്നലെ മുതല്‍ തെരച്ചില്‍ തുടങ്ങിയിരുന്നു.

ഓണ്‍ലൈനിലൂടെ യുവാക്കളെ റിക്രൂട്ട് ചെയ്യുന്നത് ഇയാളാണെന്നാണ് റിപ്പോര്‍ട്ട്. ഷാമി വിറ്റ്‌നസ് അക്കൌണ്ടിലൂടെ ഇയാള്‍ 1,30,000 ഐഎസ് അനുകൂല ട്വീറ്റുകള്‍ പോസ്റ്റ് ചെയ്തിരുന്നതായും ചാനല്‍ 4 റിപ്പോര്‍ട്ട് ചെയ്തിരുന്നു. ബ്രിട്ടീഷ് ജിഹാദികളുമായും ഇയാള്‍ക്ക് അടുത്ത ബന്ധമുണ്ട്.

 

Scroll To Top