Friday December 09, 2016
Latest Updates

ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍ അമേരിക്കയിലെയും ഫ്രാന്‍സിലെയും സബ്‌വേ ട്രെയിനുകളില്‍ ആക്രമണം നടത്തിയേക്കുമെന്ന് രഹസ്യാന്വേഷണ ഏജന്‍സികള്‍ 

ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍ അമേരിക്കയിലെയും ഫ്രാന്‍സിലെയും സബ്‌വേ ട്രെയിനുകളില്‍ ആക്രമണം നടത്തിയേക്കുമെന്ന് രഹസ്യാന്വേഷണ ഏജന്‍സികള്‍ 

ബാഗ്ദാദ്: ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍ അമേരിക്കയിലും ഫ്രാന്‍സിലും കൂടുതല്‍ ആക്രമണങ്ങള്‍ക്ക് തയ്യാറെടുക്കുന്നതായി റിപ്പോര്‍ട്ട്. ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഇറാഖ് പ്രധാനമന്ത്രിയാണ് ഈ മുന്നറിയിപ്പ് നല്‍കിയത്. അമേരിക്കന്‍ നഗരങ്ങളിലെയും പാരീസിലെയും സബ്‌വേ ട്രെയിനുകളില്‍ സ്‌ഫോടനങ്ങള്‍ ഉള്‍പ്പെടെയുള്ള ആക്രമണങ്ങള്‍ ഐസിസ് ആസൂത്രണം ചെയ്യുന്നതായാണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. അമേരിക്കയും ഫ്രാന്‍സും ഇറാഖില്‍ വ്യോമാക്രമണം ശക്തമാക്കിയതിന്റെ പ്രതികാരമായാണ് ഭീകരര്‍ ആക്രമണം നടത്താന്‍ ആലോചിക്കുന്നത്. 

അമേരിക്കയില്‍ നിന്നും ഫ്രാന്‍സില്‍ നിന്നും ജിഹാദികളായി ഐഎസില്‍ ചേര്‍ന്നവരുടെ നേതൃത്വത്തിലാകും ആക്രമണമെന്നും ഹൈദര്‍ അല്‍ അബാദി പറഞ്ഞു. ആക്രമണം എപ്പോഴുണ്ടാകുമെന്ന് പറയാനാകില്ല, എന്നാല്‍ ആക്രമണം അമേരിക്കന്‍ നഗരങ്ങളിലെയും പാരീസിലെയും മെട്രോ ട്രെയിനുകളില്‍ ആക്രമണം ഉണ്ടാകുമെന്ന് വിശ്വസനീയമായ വിവരങ്ങളാണ് ലഭിച്ചുകൊണ്ടിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഇത് സംബന്ധിച്ച് അമേരിക്കയ്ക്കും ഫ്രാന്‍സിനും മുന്നറിയിപ്പ് നല്‍കി. 

അതേസമയം ഇസ്ലാമിക ഭീകരരുടെ പദ്ധതിയെക്കുറിച്ച് അമേരിക്കന്‍ ഇന്റലിജന്‍സിന് സൂചാന്‍ ലഭിച്ചിട്ടില്ലെന്ന് അമേരിക്ക വ്യക്തമാക്കി. നേരത്തെ തന്നെ ഇറാഖില്‍ വ്യോമാക്രമണം തുടങ്ങിയ അമേരിക്ക ഈ ആഴ്ച സിറിയയിലും ആക്രമണം തുടങ്ങിയിരുന്നു. സിറിയയില്‍ ഇസിസ് ഭീകരരുടെ സൈനിക കേന്ദ്രങ്ങള്‍ തകര്‍ത്തതായാണ് റിപ്പോര്‍ട്ട്. അമേരിക്ക ആക്രമണം രൂക്ഷമാക്കിയ സാഹചര്യത്തിലാണ് ഐസിസ് തിരിച്ചടിക്ക് തയ്യാറെടുക്കുന്നത്.

Scroll To Top