Tuesday December 06, 2016
Latest Updates

ഇസ്ലാമിക് ഭീകരര്‍ ഐറിഷ് വെബ് സൈറ്റ് ഹാക്ക് ചെയ്തു 

ഇസ്ലാമിക് ഭീകരര്‍ ഐറിഷ് വെബ് സൈറ്റ് ഹാക്ക് ചെയ്തു 

ഡബ്ലിന്‍ :ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികളെ പിന്തുണയ്ക്കുന്ന ഹാക്കര്‍മാരുടെ സംഘം ഡബ്ലിനിലെ റേപ്പ് ക്രൈസിസ് സെന്റര്‍ വെബ്‌സൈറ്റ് ഹാക്ക് ചെയ്തു. കാലിഫോര്‍ണിയയിലെ കാഴ്ച്ചബംഗ്ലാവ്, മസാചുസെറ്റ്‌സിലെ കോക്ടെയില്‍ ബാര്‍, കാലിഫോര്‍ണിയയിലെ തന്നെയുള്ള ഒരു ഫര്‍ണിച്ചര്‍ ഷോപ്പ് എന്നിവയുടെ വെബ്‌സൈറ്റുകള്‍ ഹാക്ക് ചെയ്തതിനൊപ്പമാണ് റേപ്പ് ക്രൈസിസ് സെന്റര്‍ വെബ്‌സൈറ്റും ഹാക്ക് ചെയ്തിരിക്കുന്നത്. 

വെബ്‌സൈറ്റിലെ കണ്ടന്റുകള്‍ നീക്കം ചെയ്തിട്ടില്ലെങ്കിലും ഇസ്ലാമിക് സ്റ്റേറ്റിന്റെ ബാനര്‍ വെബ്‌സൈറ്റില്‍ ചേര്‍ത്തിട്ടുണ്ട്. ഇസ്ലാമിക് സ്റ്റേറ്റ് ഹാക്ക് ചെയ്തു, ഞങ്ങള്‍ എല്ലായിടത്തുമുണ്ട് ഇതാണ് വെബ്‌സൈറ്റുകളില്‍ പോസ്റ്റ് ചെയ്തിരിക്കുന്ന ബാനറിലെ സന്ദേശം. പശ്ചാത്തലത്തില്‍ ഒരു അറബിക് ഗാനവും പ്ലേയാകുന്നുണ്ട്.

വെബ്‌സൈറ്റ് ഹാക്ക് ചെയ്യപ്പെട്ടെന്നും രാവിലെയോടെ തന്നെ അത് പൂര്‍വസ്ഥിതിയിലാക്കാന്‍ സാധിക്കുമെന്നും റേപ്പ് ക്രപൈസിസ് സെന്റര്‍ ട്വിറ്ററില്‍ കുറിച്ചു. 

Scroll To Top