Monday December 05, 2016
Latest Updates

ഇസ്രയേല്‍ ആക്രമണത്തില്‍ പരുക്കേറ്റ പലസ്തീന്‍കാരെ അയര്‍ലണ്ടില്‍ ചികിത്സിക്കണമെന്ന് ആവശ്യം

ഇസ്രയേല്‍ ആക്രമണത്തില്‍ പരുക്കേറ്റ പലസ്തീന്‍കാരെ അയര്‍ലണ്ടില്‍ ചികിത്സിക്കണമെന്ന് ആവശ്യം

ഡബ്ലിന്‍: ഇസ്രയേല്‍ ആക്രമണത്തില്‍ പരുക്കേറ്റ പലസ്തീന്‍കാരെ അയര്‍ലണ്ടില്‍ ചികിത്സിക്കണമെന്ന് ആവശ്യം. ഡബ്ലിന്‍ പാര്‍ലമെന്റിലെ വിദേശകാര്യ കമ്മറ്റിയുടെ നേതാവും ഫിനാഗല്‍ ടിഡി കൂടിയായ പാറ്റ് ബ്രീന്‍ ഇക്കാര്യം ആവശ്യപ്പെട്ട് ഗവണ്‍മെന്റിനെ സമീപിച്ചത്. ഡബ്ലിന്‍ ആയിരങ്ങള്‍ അണിനിരന്ന പലസ്തീന്‍ അനുകൂല റാലിക്ക് ശേഷമാണ് പാറ്റ് ബ്രീന്‍ ഉന്നത ഗവണ്‍മെന്റ് അധികൃതരെ കണ്ടു ഇക്കാര്യം ആവശ്യപ്പെട്ടത്.

മാനുഷിക പരിഗണന നല്‍കി പലസ്തീനില്‍ പരുക്കേല്‍ക്കുന്നവരെ ഐറിഷ് ആശുപത്രികളില്‍ ചികിത്സിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നാണ് ആവശ്യം. ഗുരുതരമായി പരുക്കേറ്റ 10 പേരെയെങ്കിലും അയര്‍ലണ്ടില്‍ ചികിത്സിക്കണമെന്ന് ബ്രീന്‍ ആവശ്യപ്പെട്ടു.
ഡബ്ലിനിലെ പലസ്തീന്‍ അംബാസഡറുമായും ബ്രീന്‍ ഇക്കാര്യം ചര്‍ച്ച ചെയ്തു. ഇസ്രയേല്‍ ആക്രമണത്തില്‍ ഇതുവരെ 9,000 പേര്‍ക്ക് പരുക്കേറ്റതായാണ് റിപ്പോര്‍ട്ട്. ഇതില്‍ 3000 പേര്‍ കുട്ടികളാണ്.

പലസ്തീന്‍ ആശുപത്രികളിലെ സ്ഥലപരിമിധി മൂലം പരുക്കേറ്റ 1800 പേരെ യൂറോപ്പില്‍ ചികിത്സിക്കാന്‍ കഴിയുമോയെന്ന് യൂറോപ്യന്‍ യൂണിയനോട് പലസ്തീന്‍ അഭ്യര്‍ത്ഥിക്കാനിരിക്കെയാണ് അയര്‍ലണ്ടില്‍ നിന്ന് തന്നെ ഈ ആവശ്യം ഉയരുന്നത്. സ്ഥലപരിമിതി മൂലം പലസ്തീനില്‍ ചികിത്സിക്കാന്‍ കഴിയാത്തവരില്‍ പകുതി പേരെ എങ്കിലും അയര്‍ലണ്ടില്‍ ചികിത്സിക്കാനുള്ള സാധ്യതയാണ് പലസ്തീന്‍ തേടുന്നത്.

Scroll To Top