Wednesday December 07, 2016
Latest Updates

ഇഷ്ട്ടമില്ലാത്ത 38 രോഗികളെ കൊലപ്പെടുത്തിയ നേഴ്‌സ് അറസ്റ്റില്‍ 

ഇഷ്ട്ടമില്ലാത്ത 38 രോഗികളെ കൊലപ്പെടുത്തിയ നേഴ്‌സ് അറസ്റ്റില്‍ 

ലുഗോ:  ‘ശല്യക്കാരായ’ 38 രോഗികളെ കൊലപ്പെടുത്തിയ നഴ്‌സിനെ ഇറ്റലിയില്‍ അറസ്റ്റ് ചെയ്തു. ഇറ്റലിയുടെ വടക്കന്‍ മേഖലയായ ലൂഗോയിലാണ് സംഭവം.നഗരത്തിലെ ആശുപത്രിയില്‍ നഴ്‌സായ 42 വയസുകാരി ഡാനിയേല പോഗിയേലിയാണ് പോലീസ് പിടിയിലായത്. അന്വേഷണത്തിലാണ് കൊലപാതക പരമ്പരയുടെ ചുരുള്‍ അഴിഞ്ഞത്. രോഗികളില്‍ അമിത അളവില്‍ പൊട്ടാസിയം കുത്തിവെച്ചാണ് ഡാനിയേല കൊലപാതകം നടത്തിയിരുന്നതെന്ന് പോലീസ് വ്യക്തമാക്കി.

രോഗിയോ ബന്ധുക്കളോ, ഡാനിയേലയുടെ ഇഷ്ട്ടക്കേടിന് ഇരയായാല്‍ അവരുടെ നേരെ മനസ്സില്‍ ശത്രുത വെച്ചു കൊലപ്പെടുത്തുകയായിരുന്നു.ഇവര്‍ ഡ്യൂട്ടിയില്‍ ആയിരുന്നപ്പോള്‍ അസ്വാഭാവികമായും,പെട്ടന്നും മരണപ്പെട്ട 38 രോഗികളും ഡാനിയേലയുടെ ക്രൂരതയ്ക്ക് ഇരയായതായാണ് ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്. 

78 വയസുകാരിയായ ഒരു സ്ത്രീ ആശുപത്രിയില്‍ ചികിത്സയിലായിരിക്കെ പെട്ടന്ന് മരിച്ചതുമായി ബന്ധപ്പെട്ടു നടത്തിയ അന്വേഷണത്തിലാണ് ഡാനിയേല മുന്‍പും ഇത്തരം ക്രൂരകൃത്യം ചെയ്തിട്ടുള്ളതായി കണ്ടെത്തിയത്.

മരിക്കാനുള്ള ഇരകളെ ഇഞ്ചക്ഷന്‍ നല്കുന്നതിന് തൊട്ടു മുന്‍പ് ഡാനിയേല കൈകൊണ്ട് അഭിവാദ്യം ചെയ്യുന്ന പതിവുണ്ടത്രേ.ഡാനിയേലയുടെ മൊബൈലില്‍ നിന്നും കണ്ടെടുത്ത ഇത്തരത്തിലുള്ള ഒരു ‘തംസ് അപ്പ്’ ഫോട്ടോയില്‍ നിന്നുള്ള സൂചനകളാണ് അറസ്റ്റിലേയ്ക്ക് നയിച്ചത്.

Scroll To Top