Friday December 09, 2016
Latest Updates

ഇഷ്ടമുള്ളപ്പോള്‍ ജോലിയില്‍ നിന്നും വിരമിക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെടുന്ന ബില്‍ ഈ മാസം ഐറിഷ് പാര്‍ലിമെന്റ് പരിഗണിക്കും

ഇഷ്ടമുള്ളപ്പോള്‍ ജോലിയില്‍ നിന്നും വിരമിക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെടുന്ന ബില്‍ ഈ മാസം ഐറിഷ് പാര്‍ലിമെന്റ് പരിഗണിക്കും

ഡബ്ലിന്‍ :ജോലിയില്‍ നിന്നും വിരമിക്കുന്നതിനുള്ള പ്രായം 65 എന്നതില്‍ നിന്നും മാറ്റി ഒരാള്‍ക്ക് സാധിക്കുന്നതുവരെ ജോലിയില്‍ തുടരാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെടുന്ന ബില്ല് ഈ മാസം തന്നെ ഡയല്‍ പരിഗണിക്കും. വിരമിക്കല്‍ പ്രായം സ്വയം തീരുമാനിക്കുന്ന തരത്തിലേക്കുള്ള സംവിധാനങ്ങളാണ് വരാന്‍പോകുന്നതെന്നാണ് സൂചന.

ലേബര്‍ റ്റിഡിയായ ആന്‍ ഫെരിസ് ആണ് ഇപ്പോള്‍ ഇങ്ങിനെ ഒരു ബില്ല് കൊണ്ടുവരാന്‍ മുന്‍കൈയ്യെടുത്തിറങ്ങിയിരിക്കുന്നത്. 1998ലെ എംപ്ലോയ്‌മെന്റ് ഇക്വാലിറ്റി ആക്ടില്‍ ഭേദഗതി വരുത്തിക്കൊണ്ട് യുകെയിലും യുഎസിലും തുടര്‍ന്നുപോരുന്ന സംവിധാനങ്ങള്‍ പിന്തുടരാനാണ് ബില്ലില്‍ പറഞ്ഞിരിക്കുന്നത്. ഇതു പാസാക്കുകയാണെങ്കില്‍ ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥന് പറ്റുന്ന കാലഘട്ടം വരെയും ജോലി ചെയ്യാന്‍ നിയമം അനുവദിക്കപ്പെടും. അവര്‍ക്ക് 65 വയസ്സില്‍ തന്നെ വിരമിക്കണമെന്ന ആവശ്യവും ഉയര്‍ത്തപ്പെടില്ല.
ഒരു ജോലിക്കാരന് അയാള്‍ക്ക് സാധിക്കുന്ന കാലം വരെയും ജോലിയില്‍ തുടരാമെന്നും അവര്‍ മനസുകൊണ്ട് തീരുമാനിക്കുന്നതുവരെ വിരമിക്കേണ്ട ആവശ്യം വരികയില്ലെന്നും റ്റിഡി ആന്‍ ഫെരിസ് പറഞ്ഞു.
ഇപ്പോഴത്തെ ജോലികളില്‍ പലതും ശാരീരികാധ്വാനത്തിനെക്കാളും ബുദ്ധിയെ ആശ്രയിച്ചിരിക്കുകയാണ്. അതിനാല്‍ തന്നെ പ്രായം ജോലിചെയ്യാന്‍ തടസമാവുകയുമില്ല.
ഒരാള്‍ക്ക് ഇത്ര വയസ്സായിപ്പോയെന്നുകരുതി ചെയ്തുകൊണ്ടിരിക്കുന്ന ജോലിയില്‍ നിന്നും പിരിഞ്ഞുമാറണമെന്ന അവസ്ഥ തെറ്റായതാണെന്നും ഒരാള്‍ക്ക് ജോലി ചെയ്യാന്‍ അയാള്‍ തയ്യാറാവുന്ന സമയം വരെ അത് അനുവദിച്ചുനല്‍കുകയാണ് വേണ്ടതെന്നും ഫെരിസ് കൂട്ടിച്ചേര്‍ത്തു.
ഇതേ ആവശ്യം ഉന്നയിച്ചുകൊണ്ട് 2012ല്‍ ഫിന്ന ഫാള്‍ സെനേറ്ററായ മേരി വൈല്‍ കൊണ്ടുവന്ന് ബില്ല് തള്ളപ്പെട്ടിരുന്നു.
വര്‍ക്കിംഗ് ആന്‍ഡ് റിട്ടയര്‍മെന്റ് ഗ്രൂപ്പിന്റെ ഇന്റര്‍ ഡിപാര്‍ട്‌മെന്റലിന്റെ കൂടി തീരുമാനപ്രകാരം മാത്രമേ ഇക്കാര്യത്തില്‍ തീരുമാനം എടുക്കാന്‍ സാധിക്കുകയുള്ളൂവെന്നാണ് നിയമമന്ത്രി അലന്‍ ഷാറ്റര്‍ പറഞ്ഞത്.

Scroll To Top