Sunday December 11, 2016
Latest Updates

ഇവരും നഴ്‌സുമാര്‍ തന്നെയോ ?(സ്വിന്‍ ഫോര്‍ഡ് പീഡന രംഗങ്ങള്‍-വീഡിയോ)

ഇവരും നഴ്‌സുമാര്‍ തന്നെയോ ?(സ്വിന്‍ ഫോര്‍ഡ് പീഡന രംഗങ്ങള്‍-വീഡിയോ)

നോക്ക് : (കൗണ്ടി മേയോ ):സ്വിന്‍ ഫോര്‍ഡില്‍ നഴ്‌സുമാരും കെയര്‍ അസിസ്റ്റന്റുമാരും ചേര്‍ന്ന് കെയര്‍ ഹോമിലെ അന്തേവാസികളെ ക്രൂരമായി മര്‍ദ്ദിക്കുകയും,പീഡിപ്പിക്കുകയും ചെയ്യുന്ന സി സി ടി വി ദൃശ്യങ്ങളുടെ ഞെട്ടലിലാണ് അയര്‍ലണ്ട്.മനുഷ്യ മനസാക്ഷിയെ നടുക്കുന്ന രീതിയിലാണ് നഴ്‌സുമാരും കെയര്‍ അസിസ്റ്റന്റ്‌റ്മാരും ചേര്‍ന്ന് വൃദ്ധരും ബലഹീനരുമായ അന്തേവാസികളെ ഉപദ്രവിക്കുന്നത്.എന്ടാ കെന്നി അടക്കമുള്ള രാഷ്ട്രീയ നേതാക്കള്‍ വീഡിയോ ഉയര്‍ത്തുന്ന യാഥാര്‍ഥ്യത്തെ ഉള്‍ക്കൊള്ളാനാവില്ലയെന്നാണ് പ്രതീകരിച്ചിരിക്കുന്നത്.എല്ലാ കെയര്‍ ഹോമുകളിലും കൂടുതല്‍ നിരീക്ഷണം ശക്തമാക്കണം എന്ന് സര്‍ക്കാര്‍ തലത്തില്‍ തന്നെ നല്‍കാന്‍ തീരുമാനിച്ചിരിക്കുകയാണ്.

മേയോയിലെ സ്വിന്‍ ഫോര്‍ഡിലെ കെയര്‍ ഹോമില്‍ നഴ്‌സുമാരും കെയര്‍ അസിസ്റ്റന്റ്‌റ്മാരും ചേര്‍ന്ന് കെയര്‍ ഹോം അന്തേവാസികളെ ക്രൂരമായി പീഡിപ്പിക്കുന്ന രംഗമാണ് ഒളിക്യാമറ പകര്‍ത്തിയ ദൃശ്യങ്ങള്‍ ആര്‍ടിഇയിലൂടെ പുറത്തുവന്നത്.ബുദ്ധിമാന്ദ്യമുള്ളവരെ പരിചരിക്കുന്ന കെയര്‍ ഹോമിലാണ് ക്രൂരമായ പീഡനം അരങ്ങേറിയത്.പീഡനത്തിന്റെ 200 മണിക്കൂര്‍ദൈര്‍ഘ്യമുള്ള വീഡിയോ കൈവശമുണ്ടെന്ന് ആര്‍ടിഇ വെളിപ്പെടുത്തി.

സംഭവത്തില്‍ എച്ച്എസ്ഇ അന്വേഷണം തുടങ്ങി. അന്തേവാസികളെ അടിക്കുകയുംമര്‍ദിക്കുകയും ചെയ്യുന്നത് ഉള്‍പ്പെടെ ക്രൂരമായ ശാരീരിക പീഡനങ്ങളാണ് കെയര്‍ ഹോമില്‍ അരങ്ങേറുന്നത്.സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്ത് വന്നതോടെ എച്ച്എസ്ഇ കെയര്‍ ഹോമുകളില്‍ രഹസ്യ നിരീക്ഷണം ശക്തമാക്കാനും തീരുമാനിച്ചു. എച്ച്എസ്ഇയുടെ തീരുമാനം അംഗീകരിക്കുന്നുവെന്നു സൈക്യാട്രിക് നഴ്‌സസ് അസോസിയേഷന്‍ പ്രതികരിച്ചു. സൈക്യാട്രിക് നഴ്‌സസ് അസോസിയേഷന്‍ നോയല്‍ ഗിബ്ലിനാണ് ഇക്കാര്യം വ്യക്തമാക്കിയത്.

മേയോയിലെ അറസ് അട്രാക്ട കെയര്‍ ഹോമിനെതിരെയാണ് ആരോപണം ഉയര്‍ന്നത്. ഇവിടുത്തെമുന്‍ ജീവനക്കാരന്‍ കൂടിയാണ് നോയല്‍. നേരത്തെ ഹിക്വയുടെ പരിശോധനയില്‍ ഒരു അപാകതയും കണ്ടെത്താതിരുന്ന കെയര്‍ ഹോമില്‍ നിന്നാണ് ക്രൂരമായ പീഡനങ്ങളുടെദൃശ്യങ്ങള്‍ പുറത്ത് വന്നത്. അതുകൊണ്ട് തന്നെ ഇനി മുന്‍കൂട്ടി പ്രഖ്യാപിക്കാതെ രഹസ്യ നിരീക്ഷണം നടത്താനാണ് എച്ച്എസ്ഇയുടെ തീരുമാനം.

Scroll To Top