Thursday December 08, 2016
Latest Updates

ഇല്ലാത്ത ആളുകളുടെ പേരില്‍ വെല്‍ഫെയര്‍ ഫണ്ട് തട്ടിപ്പ്; സോഷ്യല്‍ പ്രൊട്ടക്ഷന്‍ വകുപ്പിലെ ജീവനക്കാരും പ്രതിക്കൂട്ടില്‍

ഇല്ലാത്ത ആളുകളുടെ പേരില്‍ വെല്‍ഫെയര്‍ ഫണ്ട് തട്ടിപ്പ്; സോഷ്യല്‍ പ്രൊട്ടക്ഷന്‍ വകുപ്പിലെ ജീവനക്കാരും പ്രതിക്കൂട്ടില്‍

ഡബ്ലിന്‍: ഇല്ലാത്ത ആളുകളുടെ പേരില്‍ 1 മില്യന്‍ യൂറോ വെല്‍ഫെയര്‍ ഫണ്ട് തട്ടിയെടുത്ത സോഷ്യല്‍ പ്രൊട്ടക്ഷന്‍ വകുപ്പിലെ ജീവനക്കാരനെതിരെ അന്വേഷണം. സോഷ്യല്‍ പ്രൊട്ടക്ഷന്‍ വകുപ്പിലെ കമ്മ്യൂണിറ്റി വെല്‍ഫെയര്‍ വിഭാഗത്തിലെ ജീവനക്കാരനെതിരെയാണ് അന്വേഷണം. ഇയാളെ അന്വേഷണ വിധേയമായി ജോലിയില്‍ നിന്ന് സസ്‌പെന്റ് ചെയ്തിരിക്കുകയാണ്. ഇല്ലാത്ത ആളുകളുടെ പേരില്‍ ആറ് വര്‍ഷത്തോളം വെല്‍ഫെയര്‍ ഫണ്ട് തട്ടിയെടുത്തെന്നാണ് കേസ്. 

സോഷ്യല്‍ പ്രൊട്ടക്ഷന്‍ വകുപ്പിലെ ജീവനക്കാര്‍ ഉള്‍പ്പെട്ട മൂന്ന് കേസുകളില്‍ ഒന്നാണിതു. കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ വെല്‍ഫെയര്‍ ഫണ്ട് വിതരണത്തില്‍ ലക്ഷങ്ങളുടെ തട്ടിപ്പ് നടന്നതായാണ് റിപ്പോര്‍ട്ട്. ഓസ്‌ട്രേലിയ ഉള്‌പ്പെടെയുള്ള വിദേശ രാജ്യങ്ങളില്‍ താമസിക്കുന്നവര്‍ പോലും അയര്‍ലണ്ടിന്റെ വെല്‍ഫെയര്‍ ഫണ്ട് വാങ്ങിക്കുന്നതായി കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് പുറത്ത് വന്നിരുന്നു. വെല്‍ഫെയര്‍ ഫണ്ടിന്റെ വിതരണം എച്ച്എസ്ഇയുടെ നിയന്ത്രണത്തില്‍ നിന്ന് തിരികെ എടുത്ത ശേഷമാണ് വെല്‍ഫെയര്‍ ഫണ്ട് വിതരണത്തിലെ ക്രമക്കേട് ശ്രദ്ധയില്‍പ്പെട്ടതെന്ന് പബ്ലിക് അക്കൌണ്ട്‌സ് കമ്മറ്റിയില്‍ അധികൃതര്‍ അറിയിച്ചു. 

സിഎജി നടത്തിയ അന്വേഷണത്തില്‍ ചില ജീവനക്കാര്‍ തന്നെ അനധികൃതമായി ഫണ്ട് തട്ടിയെടുക്കുന്നതായി കണ്ടെത്തി. ഫണ്ട് തട്ടിയെടുക്കല്‍ സംഭവത്തില്‍ ആരോപണ വിധേയരായ ജീവനക്കാരുടെ പേര് പുറത്തുവിട്ടിട്ടില്ല. സംഭവത്തില്‍ ഗാര്‍ഡയുടെ അന്വേഷണം നടക്കുന്നതിനാലാണ് ഇവരുടെ പേര് പുറത്ത് വിടാത്താതെന്ന് അധികൃതര്‍ പറഞ്ഞു. ജീവനക്കാര്‍ ഉള്‍പ്പെട്ട വിവിധ തട്ടിപ്പുകളില്‍ ഒരു കേസില്‍ 2002 മുതല്‍ 2012 വരെയുള്ള കാലയളവില്‍ 100,000 യൂറോയാണ് തട്ടിയെടുത്തത്. ഈ തുക തിരികെ പിടിക്കാന്‍ അധികൃതര്‍ ശ്രമം നടത്തുന്നുണ്ട് എങ്കിലും ഇതുവരെയും മുഴുവന്‍ തുകയും തിരിച്ച് പിടിക്കാന്‍ സാധിച്ചിട്ടില്ല. 

ഇത്തരത്തില്‍ ജീവനക്കാര്‍ ഉള്‍പ്പെട്ട ഒന്നിലധികം കേസുകള്‍ നിലവിലുണ്ട്. ജാവനക്കാര്‍ കൂടി വെല്‍ഫെയെര്‍ ഫണ്ട് തട്ടിയെടുക്കുന്ന സാഹചര്യം ഒഴിവാക്കാന്‍ പരിശോധന കര്‍ശനമാക്കുമെന്ന് അധികൃതര്‍ പറഞ്ഞു. നേരത്തെയുള്ള പരിശോധന സംവിധാനങ്ങള്‍ അപര്യാപ്തമായിരുന്നെന്നും അധികൃതര്‍ സമ്മതിച്ചു

Scroll To Top