Thursday December 08, 2016
Latest Updates

ഇലക്ഷന്‍ 2014 : ‘ഉരുക്ക് വനിത’ജോണ്‍ ബര്‍ട്ടന്‍ ലേബര്‍ പാര്‍ട്ടിയെ നയിക്കും

ഇലക്ഷന്‍ 2014 : ‘ഉരുക്ക് വനിത’ജോണ്‍ ബര്‍ട്ടന്‍ ലേബര്‍ പാര്‍ട്ടിയെ നയിക്കും

അയര്‍ലണ്ടില്‍ ഇനി വരാനിരിക്കുന്നത് ജനവിധി. ഇലക്ഷന്റെ മുന്നോടിയായി ലേബര്‍പാര്‍ട്ടിയും തങ്ങളുടേതായ ഒരുക്കങ്ങള്‍ തുടങ്ങുകയാണ്.
കഴിഞ്ഞ ആഴ്ച്ച ലേബര്‍ പാര്‍ട്ടിയുടെ ഒരു തീരുമാനം വാര്‍ത്താ മാധ്യമങ്ങള്‍ കാര്യമായ പരിഗണനയ്‌ക്കെടുത്തില്ലെന്ന് റിപ്പോര്‍ട്ടുകള്‍. മാധ്യമങ്ങളില്‍ ചെറിയ വാര്‍ത്തയായി ഒതുങ്ങിയ കാര്യം എന്നാല്‍ ഇപ്പോള്‍ ലേബര്‍ പാര്‍ട്ടിയുടെ ജാതകം തന്നെ തിരുത്തിക്കുറിക്കാനുള്ള തീരുമാനമാണെന്നാണ് സൂചന.
ലോക്കല്‍, യൂറോപ്യന്‍ ഇലക്ഷനുകള്‍ക്ക് മുന്നോടിയായി ലേബര്‍പാര്‍ട്ടി നേതാവും ഉപപ്രധാനമന്ത്രിയുമായ ഇമന്‍ ഗില്‍മോര്‍ സാമൂഹിക ക്ഷേമ വകുപ്പ് മന്ത്രി ജോണ്‍ ബര്‍ട്ടനെ ഇലക്ഷന്‍ ഡയറക്ടറായി നിയമിക്കുകയായിരുന്നു. ലേബര്‍ പാര്‍ട്ടിയുടെ അടുത്ത ഇലക്ഷന്‍ റിസള്‍ട്ട് മികച്ചതാക്കാന്‍ ഇലക്ഷന്‍ ഡയറക്ടര്‍ക്ക് സാധിക്കുമെന്ന വിശ്വാസത്തിലുമാണ് പാര്‍ട്ടി.
മെയ് ഇലക്ഷനില്‍ പാര്‍ട്ടിക്ക് തിരിച്ചടി കിട്ടാതിരിക്കാനായി ബര്‍ടന്റെ പിന്തുണ നിഷ്പക്ഷമായി സ്വീകരിക്കുകയായിരുന്നു ഗില്‍മോര്‍ എന്നാണ് പാര്‍ട്ടിക്കകത്തുതന്നെയുള്ള സംസാരം.
ലേബര്‍ പാര്‍ട്ടിയിലെ ഡെപ്യൂട്ടി ലീഡറായ ബര്‍ടന്‍ മികച്ച നേതാവ് ഈ ഉരുക്ക് വനിതയാണെന്ന് ആണെന്ന് ഇതിനോടകം തന്നെ തെളിയിച്ചിട്ടുമുണ്ട്.
ലേബര്‍ പാര്‍ട്ടിയുടെ ജനപിന്തുണ അല്‍പം ക്ഷീണിച്ചിരുന്നുവെങ്കിലും അവര്‍ തിരിച്ചുവരവിനൊരുങ്ങുകയാണ്. മിഡ്‌ടേം വോട്ടെടുപ്പുകള്‍ ഗില്‍മോറിനും അദ്ദേഹത്തിന്റെ പാര്‍ട്ടിക്കും വന്‍ വെല്ലുവിളി ഉയര്‍ത്തുകയാണെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.
കഴിഞ്ഞ വര്‍ഷത്തെ ഇടക്കാല തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്കുണ്ടായ തളര്‍ച്ചയും ഗില്‍മോറിന്റെ നേതൃ സ്ഥാനത്തിന് തിരിച്ചടിയായിരുന്നു.
ജോണ്‍ ബര്‍ടനോട് അടുപ്പമുള്ളവര്‍ പറയുന്നത് തങ്ങള്‍ ഈ മാറ്റം വളരെ മുന്നേ തന്നെ പ്രതീക്ഷിച്ചിരുന്നുവെന്നാണ്. ഏതായാലും ഗില്‍മോറിന്റെ തീരുമാനം പൂര്‍ണ്ണമായും മികച്ചതാണെന്ന വിലയിരുത്തലിലാണ് പാര്‍ട്ടി അംഗങ്ങളും. ലേബര്‍ പാര്‍ടിടയുടെ മുന്നോട്ടുള്ള പ്രയാണത്തെ തീര്‍ച്ചയായും ഇത് സ്വാധീനിക്കും എന്നും അഭിപ്രായങ്ങള്‍ ഉയരുന്നുണ്ട്.
കഴിഞ്ഞ ആഴ്ച്ച ബര്‍ടന് മുന്നില്‍ ഗില്‍മോര്‍ ഈ ഓഫര്‍ വച്ചപ്പോള്‍ തന്നെ അവര്‍ അത് സ്വീകരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ലോക്കല്‍, യൂറോപ്യന്‍ ഇലക്ഷനുകള്‍ക്കായുള്ള ഒരു മുന്നൊരുക്കമായാണ് ഇതിനെ പാര്‍ട്ടി നേതാക്കള്‍ തന്നെ സൂചിപ്പിക്കുന്നത്.
എന്നാല്‍ ഈ സ്ഥാനം കൈവരുന്നതോടെ അടുത്ത രണ്ട് ഇലക്ഷനുകളില്‍ പാര്‍ട്ടിക്ക് നേരിടേണ്ടി വരുന്ന മോശം അനുഭവങ്ങളൊക്കെയും തന്നെ ബര്‍ടന്റെ ഉത്തരവാദിത്വത്തിലും പേരിലും ആവുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. പാര്‍ട്ടിയെ മികച്ച വിജയത്തിലെത്തിക്കുക എന്നത് തന്നെയാണ് ഇവരുടെ ലക്ഷ്യം.
ഇനി മറ്റു പ്രമുഖ പാര്‍ട്ടികളുടെ ഇലക്ഷന്‍ ഡയറക്ടര്‍മാരെക്കൂടി തീരുമാനിക്കാനായി കാത്തിരിക്കുകയാണ് മാധ്യമങ്ങള്‍. അടുത്ത ഇലക്ഷനില്‍ ശക്തമായ തിരിച്ചുവരവ് നടത്താനുള്ള ഒരുക്കം തന്നെയാണ് ലേബര്‍ പാര്‍ട്ടി ഇപ്പോള്‍ സ്വീകരിച്ചിരിക്കുന്നത്.

Scroll To Top