Friday December 09, 2016
Latest Updates

ഇലക്ഷന്‍ ചൂട്:ഇന്ത്യയിലും ,അയര്‍ലണ്ടിലും

ഇലക്ഷന്‍ ചൂട്:ഇന്ത്യയിലും ,അയര്‍ലണ്ടിലും

ഡബ്ലിന്‍ : വരുന്ന മെയ് മാസം അയര്‍ലണ്ടിലെ മലയാളികള്‍ക്ക് ഇലക്ഷന്‍ ചൂടിന്റെ മാസമാണ് . ഇന്ത്യയിലെ ലോകസഭാ ഇലക്ഷന്റെ അവസാന ഘട്ടവും ,ഫലപ്രഖ്യാപനവും മെയ് മാസം ഉണ്ടായേക്കുമെന്നാണ് പ്രതീക്ഷ. അയര്‍ലണ്ടിലാവട്ടെ അടുത്ത
ലോക്കല്‍, യൂറോപ്യന്‍ ഇലക്ഷനുകള്‍ ഈ വര്‍ഷം മെയ് 23ന് നടത്തപ്പെടുമെന്ന തീരുമാനം പരിസ്ഥിതി വകുപ്പ് മന്ത്രി ഫില്‍ ഹോഗന്‍ ഇന്നലെ പ്രഖ്യാപിച്ചു.

കഴിഞ്ഞ ദിവസം ചേര്‍ന്ന കാബിനറ്റ് യോഗത്തിലാണ് ഇക്കാര്യവുമായി ബന്ധപ്പെട്ട് അന്തിമ തീരുമാനം ഉണ്ടായത്.മുന്‍പുണ്ടായിരുന്ന 12എംഇപിമാരില്‍ 11പേര്‍ മാത്രമാണ് അഭിപ്രായം രേഖപ്പെടുത്താനായി ഇലക്ഷന്‍ തീരുമാനയോഗത്തില്‍ ഉണ്ടായിരുന്നുള്ളൂ.

മെയ് 23ന് രാവിലെ 7 മണിമുതല്‍ രാത്രി 10മണി വരെയാണ് വോട്ടെടുപ്പ് സമയമായി പറഞ്ഞിരിക്കുന്നത്. പ്രായപൂര്‍ത്തിയായിട്ടും ഇലക്ടറല്‍ രജിസ്റ്ററില്‍ പേരു ചേര്‍ക്കാത്തവര്‍ എത്രയും പെട്ടെന്നു തന്നെ പേര് രജിസ്റ്റര്‍ചെയ്യാനും പരിസ്ഥിതി വകുപ്പ് മന്ത്രി ഫില്‍ ഹോഗന്‍ പറഞ്ഞു. മെയ് 6 വരെയാണ് അപേക്ഷ സ്വീകരിക്കുന്നതിന്റെ അവസാന തീയതിയായി പ്രഖ്യാപിച്ചിരിക്കുന്നത്.

പോസ്റ്റല്‍ വോട്ടേര്‍സ് ലിസ്റ്റിലും സ്‌പെഷല്‍ വോട്ടേഴ്‌സ് ലിസ്റ്റിലും പേരു ചേര്‍ക്കാന്‍ തീരുമാനിച്ചിരിക്കുന്നവര്‍ ഏപ്രില്‍ 26നു മുന്‍പ് തന്നെ രജിസ്‌ട്രേഷന്‍ അതോറിറ്റിയുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്യണമെന്നാണ് നിര്‍ദ്ദേശം.

ലോക്കല്‍ ഏരിയകളില്‍ താമസിക്കുന്ന 18 വയസ്സു പൂര്‍ത്തിയായ ആര്‍ക്കു വേണമെങ്കിലും ലോക്കല്‍ ഇലക്ഷനില്‍ തങ്ങളുടെ വോട്ട് രേഖപ്പെടുത്താം.ലോക്കല്‍ ഇലക്ഷനില്‍ സിറ്റിസണ്‍ഷിപ്പ് ഒരു തടസമാവുന്നില്ല.ഐറിഷ് പൗരത്വമുള്ളവരോ, യൂറോപ്യന്‍ യൂനിയന്‍ രാജ്യക്കാരോ ആയ 18 വയസ്സുപൂര്‍ത്തിയാക്കി അയര്‍ലണ്ടില്‍ താമസിക്കുന്ന ഒരാള്‍ക്ക് യൂറോപ്യന്‍
യൂനിയന്‍ ഇലക്ഷനില്‍ പങ്കെടുക്കുന്നതിന് തടസമില്ല.

Scroll To Top