Sunday December 04, 2016
Latest Updates

ഇലക്ഷന്‍:പിടികൊടുക്കാതെ കെന്നി

ഇലക്ഷന്‍:പിടികൊടുക്കാതെ കെന്നി

ലക്ഷന്‍ 2016 ആദ്യത്തോടെയാണ് എന്ന് ആവര്‍ത്തിച്ച പറഞ്ഞിരുന്ന പ്രധാനമന്ത്രി എന്‍ഡാ കെന്നി ഇന്നലെ ഇലക്ഷന്‍ എപ്പോഴുണ്ടാവും എന്ന ചോദ്യത്തില്‍ നിന്ന് ഒഴിഞ്ഞു മാറിയത്, ഇലക്ഷന്‍ ഉടന്‍ തന്നെയുണ്ട് എന്ന സൂചന ശക്തമാക്കുന്നു. ചോദ്യങ്ങളില്‍ നി്ന്ന് ഒഴിഞ്ഞു മാറുമ്പോഴും നേരത്തെ ഇലക്ഷന്‍ നടക്കുമെന്ന വാര്‍ത്തയെ അദ്ദേഹം തള്ളിക്കളയാത്തതാണ് ഇതിന് കാരണം. 

ക്രിസ്തുമസിന് മുമ്പ് ഇലക്ഷന്‍ ഉണ്ടാവുമോ എന്ന ആര്‍ ടി ഈ ന്യൂസ് ജേര്‍ണലിസ്റ്റിന്റെ ചോദ്യത്തോട്,ഇലക്ഷന്‍  തീയതി സംബന്ധിച്ച ഒരു പ്രതികരണവും തന്റെ ഭാഗത്ത് നിന്ന് പ്രതീക്ഷിക്കണ്ട എന്നായിരുന്നു പ്രധാനമന്ത്രിയുടെ മറുപടി. രാജ്യത്തിന്റെ ഉത്തമ താത്പര്യങ്ങള്‍ക്ക് അനുസരിച്ച് യഥാ സമയം വേണ്ട തീരുമാനമാനമെടുക്കുമെന്ന് അദ്ദേഹം പറഞ്ഞു. ചൊവ്വാഴ്ചത്തെ ബഡ്ജറ്റിന് ശേഷം കെന്നി ഇലക്ഷനിലേക്ക് പോകും എന്നാണ് ഇത് നല്‍കുന്ന സൂചന. ഫിനഗേല്‍ പാര്‍ട്ടിയിലെ മിക്ക നേതാക്കളും നേരത്തെ ഉള്ള ഒരു ഇലക്ഷന്‍ ആഗ്രഹിക്കുന്നെങ്കിലും സഖ്യകക്ഷിയായ ലേബര്‍ പാര്‍ട്ടിയ്ക്ക് 2016 ല്‍ ഇലക്ഷന്‍ നടക്കുന്നതിനോടാണ് താത്പ്പര്യം. 

Scroll To Top