Monday December 05, 2016
Latest Updates

ഇലക്ട്രോണിക് മാലിന്യങ്ങള്‍ റീസൈക്കിള്‍ ചെയ്താല്‍ 300 പേര്‍ക്ക് ജോലി സാധ്യതയെന്ന് പഠനം 

ഇലക്ട്രോണിക് മാലിന്യങ്ങള്‍ റീസൈക്കിള്‍ ചെയ്താല്‍ 300 പേര്‍ക്ക് ജോലി സാധ്യതയെന്ന് പഠനം 

ലിമെറിക്ക്: അയര്‍ലണ്ടില്‍ ഓരോ വര്‍ഷവും പുറന്തള്ളുന്ന ഇലക്ട്രോണിക് വേസ്റ്റുകള്‍ റീസൈക്കിള്‍ ചെയ്താല്‍ 300 പേര്‍ക്ക് ജോലിസാധ്യതയുണ്ടെന്ന് ലിമെറിക്ക് യൂണിവേഴ്‌സിറ്റിയിലെ ഗവേഷകര്‍. ഇലക്ട്രോണിക് വേസ്റ്റുകള്‍ റീസൈക്കിള്‍ ചെയ്ത് വീണ്ടും ഉപയോഗപ്രദമാക്കുന്നത് സംബന്ധിച്ച ഒരു പഠനത്തിലാണ് ഇക്കാര്യം കണ്ടെത്തിയത്. 

അയര്‍ലണ്ടില്‍ പ്രതിവര്‍ഷം 35,000 ടണ്‍ ഇലക്ട്രോണിക് മാലിന്യങ്ങള്‍ പുറന്തള്ളുന്നുണ്ട്. ഇവ വീണ്ടും ഉപയോഗക്ഷമമാക്കിയാല്‍ മണ്ണില്‍ അടിഞ്ഞു കൂടുന്ന മാലിന്യങ്ങള്‍ കുറയുമെന്ന് മാത്രമല്ല നിരവധി പേര്‍ക്ക് ജോലി സാധ്യതയും ഉണ്ടാകും. ബെല്‍ജിയം ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ ഇലക്ട്രോണിക് മാലിന്യങ്ങള്‍ വീണ്ടും ഉപയോഗക്ഷമമാക്കി മാറ്റാറുണ്ട്. അത് ആ രാജ്യങ്ങളില്‍ നിരവധി തൊഴില്‍ അവസരങ്ങളും സൃഷ്ടിക്കുന്നു. 

ബല്ലിമോണ്ടില്‍ സമാനമായ ഒരു യൂണിറ്റ് പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. നിലവില്‍ ഈ യൂണിറ്റില്‍ ആറ് പേര്‍ ജോലി ചെയ്യുന്നു. മറ്റിടങ്ങളിലും സമാനമായ രീതിയില്‍ ഇലക്ട്രോണിക് മാലിന്യങ്ങളുടെ റീസൈക്ക്‌ലിങ്ങ് യൂണിറ്റുകള്‍ ആരംഭിച്ചാല്‍ മുന്നോറോളം പേര്‍ക്ക് ജോലി നല്‍കാന്‍ കഴിയുമെന്നാണ് അധികൃതരുടെ ലിമെറിക്ക് യൂണിവേഴ്‌സിറ്റിയിലെ പഠന സംഘത്തിന്റെ പ്രാഥമിക കണക്ക്.

Scroll To Top