Saturday December 03, 2016
Latest Updates

ഇലക്ട്രിക് അയര്‍ലണ്ട് വൈദ്യുതി നിരക്ക് കുറയ്ക്കുന്നു 

ഇലക്ട്രിക് അയര്‍ലണ്ട് വൈദ്യുതി നിരക്ക് കുറയ്ക്കുന്നു 

ഡബ്ലിന്‍: ജലനിരക്ക് ഇരുട്ടടിയായ ഉപഭോക്താക്കള്‍ക്ക് നേരിയ ആശ്വാസമായി അയര്‍ലണ്ടില്‍ വൈദ്യുതി നിരക്ക് കുറയ്ക്കുമെന്ന് റിപ്പോര്‍ട്ട്. ഇലക്ട്രിക് അയര്‍ലണ്ട് ആണ് വൈദ്യുതി നിരക്ക് കുറയ്ക്കാന്‍ ആലോചിക്കുന്നത്. 2 ശതമാനം നിരക്ക് കുറയ്ക്കാനാണ് ആലോചിക്കുന്നത്. ഇതോടെ വാര്‍ഷിക ബില്ലില്‍ 25 യൂറോ കുറയും. ഇലക്ട്രിക് അയര്‍ലണ്ടിന്റെ 1.2 മില്യന്‍ ഉപഭോക്താക്കള്‍ക്ക് നിരക്ക് ഇളവിന്റെ പ്രയോജനം ലഭിക്കും. നവംബര്‍ 17 മുതല്‍ പുതിയ നിരക്ക് നിലവില്‍ വരും. 

നിരക്ക് കുറയ്ക്കുന്നതില്‍ സന്തോഷമുണ്ടെന്ന് ഇലക്ട്രിക് അയര്‍ലണ്ട് ചീഫ് എക്‌സിക്യൂട്ടീവ് ജിം ഡൊള്ളാര്‍ഡ് പറഞ്ഞു. ഗാര്‍ഹിക ഉപഭോക്താക്കള്‍ക്കാണ് നിരക്ക് കുറയുക. വൈദ്യുതി ഉപഭോഗത്തിനും ഹീറ്റിങ്ങിനും നിരക്ക് കുറയും. തണുപ്പ് കാലം അടുക്കുന്നതോടെ വൈദ്യുതി നിരക്ക് കുറയ്ക്കുന്നത് ജനങ്ങള്‍ക്ക് ഏറെ ആശ്വാസമാകും. സമീപകാലത്ത് ഗാര്‍ഹിക ഉപഭോക്താക്കളുടെ വൈദ്യുതി ബില്‍ കൂടിയത് കുറഞ്ഞ വരുമാനക്കാരെ പ്രതിസന്ധിയിലാക്കിയിരുന്നു

Scroll To Top