Thursday December 08, 2016
Latest Updates

ഇറ്റലിയുടെ മുന്‍ സൂപ്പര്‍ താരം മാര്‍ക്കോ മറ്റെരാസി ഇന്ത്യന്‍ സൂപ്പര്‍ ലീഗിലേക്ക്

ഇറ്റലിയുടെ മുന്‍ സൂപ്പര്‍ താരം മാര്‍ക്കോ മറ്റെരാസി ഇന്ത്യന്‍ സൂപ്പര്‍ ലീഗിലേക്ക്

ചെന്നൈ: ഇറ്റലിയുടെ മുന്‍ സൂപ്പര്‍ താരം മാര്‍ക്കോ മറ്റെരാസി ഇന്ത്യന്‍ സൂപ്പര്‍ ലീഗിലേക്ക്. ബോളിവുഡ് താരം അഭിഷേക് ബച്ചന്റെ ഉടമസ്ഥതയിലുള്ള ചെന്നൈ ടൈറ്റാന്‍സിന്റെ കളിക്കാരനും മാനേജരുമായാണ് ഇന്ത്യന്‍ സൂപ്പര്‍ ഈഗിലെക്ക് വരുന്നത്. ഇറ്റലിയുടെ മധ്യനിര താരമായിരുന്ന മറ്റെരാസി വരുന്ന ബുധനാഴ്ച ബാംഗ്ലൂരിലെത്തി പരിശീലന ക്യാമ്പില്‍ ചേരും.

അലെസാണ്ട്രോ ഡെല്‍ പിയറോയ്ക്ക് ശേഷം ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കളിക്കാനെത്തുന്ന രണ്ടാമത്തെ ഇറ്റാലിയന്‍ താരമാണ് മറ്റെരാസി. 2006 ലോകകപ്പോള്‍ ഫ്രാന്‍സിന്റെ സിനദന്‍ സിദാന്‍ മറ്റെരാസിയുടെ നെഞ്ചില്‍ തല കൊണ്ട് ഇടിച്ചത് ഓരോ ലോകകപ്പ് കാലത്തും മാധ്യമങ്ങളില്‍ ചര്‍ച്ചയാകാറുണ്ട്.

സച്ചിന്റെ ഉടമസ്ഥതയിലുള്ള കേരള ടീമില്‍ മുന്‍ ഇംഗ്ലണ്ട് താരം ഡേവിഡ് ജെയിംസ് കളിക്കുന്നുണ്ട്. കേരള ബ്ലാസ്‌റ്റെഴ്‌സിന്റെ പരിശീലന ക്യാമ്പ് തൃശൂരില്‍ തുടങ്ങി. ഡേവിഡ് ജെയിംസ് ഉള്‍പ്പെടെയുള്ള താരങ്ങള്‍ ക്യാമ്പില്‍ പങ്കെടുക്കുന്നുണ്ട്.

Scroll To Top