Saturday December 03, 2016
Latest Updates

ഇറോം ശര്‍മ്മിളയെ ഉടന്‍ മോചിപ്പിക്കണമെന്ന് ഇംഫാല്‍ കോടതി

ഇറോം ശര്‍മ്മിളയെ ഉടന്‍ മോചിപ്പിക്കണമെന്ന് ഇംഫാല്‍ കോടതി

ഇംഫാല്‍: മണിപ്പൂരിലെ സായുധനിയമം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് നീണ്ട 15 വര്‍ഷമായി നിരാഹാര സമരം നടത്തുന്ന ഇറോം ശര്‍മ്മിളയെഉടന്‍ മോചിപ്പിക്കണമെന്ന് വീണ്ടും ഇംഫാല്‍ കോടതി. ശര്‍മ്മിളക്കെതിരെ ചുമത്തിയ ആത്മഹത്യ ശ്രമക്കേസ് നിലനില്‍ക്കുന്നതല്ലെന്നും കോടതി വ്യക്തമാക്കി. നിരാഹാരമിരുന്ന 2000മുതല്‍ ശര്‍മ്മിള ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ മണിപ്പൂരിലെ കോടതി ശര്‍മ്മിളയെ വിട്ടയക്കാന്‍ ഉത്തരവിട്ടിരുന്നു.

പിന്നാലെ ജയിലില്‍ നിന്നിറങ്ങിയ ശര്‍മ്മിള കരിനിയമം പിന്‍വലിക്കാതെ സമരത്തില്‍ നിന്ന് പിന്മാറില്ലെന്ന് പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് വീണ്ടും അറസ്റ്റ് ചെയ്യുകയും ആത്മഹത്യാ ശ്രമത്തിന് കേസെടുക്കുകയും ചെയ്തു. ഇതിനെതിരെ ശര്‍മ്മിള നല്‍കിയ ഹര്‍ജിയിലാണ് ഇപ്പോള്‍ വിധി വന്നിരിക്കുന്നത്. 2000ലാണ് മണിപ്പൂരിലെ സായുധ നിയമമായ അഫ്‌സ്പ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ശര്‍മ്മിള നിരാഹാരം സമരമിരിക്കുന്നത്. അതേസമയം പുതിയ വിധിയുടെ അടിസ്ഥാനത്തില്‍ ശര്‍മ്മിള പുറത്തിറങ്ങിയാലും നിരാഹാരസമരത്തിന്റെ പേരില്‍ വീണ്ടും അറസ്റ്റ് ചെയ്യാന്‍ സാധ്യതയുണ്ട്

Scroll To Top