Thursday December 08, 2016
Latest Updates

ഇറാഖി അഭയാര്‍ത്ഥികള്‍ക്ക് അയര്‍ലണ്ടില്‍ അഭയം നല്‍കാന്‍ തീരുമാനം

ഇറാഖി അഭയാര്‍ത്ഥികള്‍ക്ക് അയര്‍ലണ്ടില്‍ അഭയം നല്‍കാന്‍ തീരുമാനം

ഡബ്ലിന്‍: ആഭ്യന്തര യുദ്ധം നടക്കുന്ന ഇറാഖില്‍ നിന്ന് രക്ഷപെടുന്ന അഭയാര്‍ത്ഥികള്‍ക്ക് അയര്‍ലണ്ടില്‍ അഭയം നല്‍കും. മാനുഷിക പരിഗണനയിലാണ് അയര്‍ലണ്ട് ഇറാഖി അഭയാര്‍ത്ഥികള്‍ക്ക് അഭയം നല്‍കാന്‍ തീരുമാനിച്ചത്. കൂടാതെ ഇറാഖില്‍ പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടനകള്‍ക്ക് 668,000 ഡോളര്‍ ധനസഹായം നല്‍കാനും ഐറിഷ് ഗവണ്‍മെന്റ് തീരുമാനിച്ചു. ഐറിഷ് വിദേശകാര്യ മന്ത്രി ചാര്‍ളി ഫ്‌ലനാഗനാണ് ഇക്കാര്യം അറിയിച്ചത്. സ്ത്രീകളും കുട്ടികളും പ്രായമുള്ളവരും ഉള്‍പ്പെടെ ദുരിതം അനുഭവിക്കുന്നവരെ സഹായിക്കുന്നതിനാണ് ഇറാഖികള്‍ക്ക് അഭയം നല്‍കാന്‍ തീരുമാനിച്ചതെന്ന് മന്ത്രി ഫ്‌ലനാഗാന്‍ പറഞ്ഞു. 

ഇറാഖില്‍ ദുരിതത്തില്‍ കഴിയുന്നവരെ സഹായിക്കാന്‍ അയര്‍ലണ്ട് കഴിയുന്ന എല്ലാ സഹായവും ചെയ്യുമെന്നും മന്ത്രി പറഞ്ഞു. അയര്‍ലണ്ട് ഇറാഖിലെ ദുരിത ബാധിതര്‍ക്കായി അനുവദിച്ച ധനസഹായം യുണിസെഫിനും അന്താരാഷ്ട്ര റെഡ് ക്രോസ് സൊസൈറ്റിക്കുമായി ഭാഗിച്ചു നല്‍കും. ദുരിതബാധിതരായ സ്ത്രീകളും കുട്ടികള്‍ക്കും പുറമെ ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് സംരക്ഷണം നല്‍കാനും ധനസഹായം ഉപയോഗിക്കും. ഐസിസ് തീവ്രവാദികളുടെ ഭീഷണി ഭയന്ന് 30,000 യസീദി വിഭാഗക്കാര്‍ സിഞ്ചാറില്‍ നിന്ന് പലായനം ചെയ്തു.

ക്രിസ്ത്യാനികള്‍ ഉള്‍പ്പെടെയുള്ള ന്യൂനപക്ഷ വിഭാഗങ്ങളും ഇറാഖില്‍ നിന്ന് പലായനം ചെയ്തു കൊണ്ടിരിക്കുകയാണ്. യസീദികളെയും ക്രിസ്ത്യാനികള്‍ ഉള്‍പ്പെടെയുള്ള ന്യൂനപക്ഷങ്ങളെയും സഹായിക്കാനാണ് ഐറിഷ് സര്‍ക്കാര്‍ ധനസഹായം പ്രഖ്യാപിച്ചത്. 

Scroll To Top