Saturday December 03, 2016
Latest Updates

ഇറാഖില്‍ മലയാളി നേഴ്‌സുമാരുടെ പിടിച്ചു വച്ചിരിക്കുന്ന പാസ്‌പോര്‍ട്ടുകള്‍ മടക്കി നല്‍കാമെന്ന് ആശുപത്രി മാനേജ്‌മെന്റ്

ഇറാഖില്‍ മലയാളി നേഴ്‌സുമാരുടെ പിടിച്ചു വച്ചിരിക്കുന്ന പാസ്‌പോര്‍ട്ടുകള്‍ മടക്കി നല്‍കാമെന്ന് ആശുപത്രി മാനേജ്‌മെന്റ്

ബാഗ്ദാദ്: ഇറാഖിലെ ദിയാലയില്‍ കുടുങ്ങിക്കിടക്കുന്ന മലയാളി നഴ്‌സുമാര്‍ക്ക് നാട്ടിലേക്ക് മടങ്ങാന്‍ അവസരം ഒരുങ്ങുന്നു. നഴ്‌സുമാരുടെ പാസ്‌പോര്‍ട്ട് മടക്കി നല്‍കാന്‍ തയ്യാറാണെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കിയതോടെയാണ് നഴ്‌സുമാര്‍ക്ക് നാട്ടിലേക്ക് മടങ്ങാന്‍ സാഹചര്യം ഒരുങ്ങിയത്. ആശുപത്രി മാനേജ്‌മെന്റും എംബസി അധികൃതരും തമ്മില്‍ നടത്തിയ ചര്‍ച്ചയിലാണ് ഇക്കാര്യം തീരുമാനമായത്. 

നഴ്‌സുമാരുടെ പാസ്‌പോര്‍ട്ടും മറ്റ് രേഖകളും മൂന്ന് ദിവസത്തിനകം മടക്കി നല്‍കാമെന്നാണ് വാഗ്ദാനം. ഇറാഖില്‍ ആഭ്യന്തര യുദ്ധം തുടങ്ങിയപ്പോള്‍ തന്നെ ദിയാലയിലെ മലയാളി നഴ്‌സുമാര്‍ നാട്ടിലേക്ക് മടങ്ങാന്‍ താല്‍പ്പര്യം പ്രകടിപ്പിച്ചിരുന്നെങ്കിലും ആശുപത്രി മാനേജ്‌മെന്റ് അനുമതി നല്‍കിയിരുന്നില്ല. കൂടാതെ പലര്‍ക്കും മാസങ്ങളായുള്ള ശമ്പള കുടിശിഖ ലഭിക്കാനുമുണ്ട്. 

പത്തൊന്‍പത് മലയാളി നഴ്‌സുമാരാണ് ഇറാഖിലെ ദിയാലയില്‍ കുടുങ്ങിക്കിടക്കുന്നത്. 46 മലയാളി നഴ്‌സുമാര്‍ കുടുങ്ങിയ തിക്രിത്തിലെ അത്രയും സംഘര്‍ഷഭരിതമല്ല ദിയാലയിലെ അവസ്ഥ എന്നതാണ് നഴ്‌സുമാരുടെയും ബന്ധുക്കളുടെയും ഏക ആശ്വാസം. 

എണ്ണൂറോളം നേഴ്‌സുമാര്‍ ഇറാക്കില്‍ ഇനിയും തുടരുന്നുണ്ടെന്ന് യുണെറ്റഡ് നഴ്‌സസ് അസോസിയേഷന്‍ നേതാവ് ജാസ്മിന്‍ ഷാ വെളിപ്പെടുത്തിയിരുന്നു.

Scroll To Top