Saturday December 03, 2016
Latest Updates

ഇറാഖില്‍ നിന്ന് 16 ഇന്ത്യക്കാരെ മോചിപ്പിച്ചു

ഇറാഖില്‍ നിന്ന് 16 ഇന്ത്യക്കാരെ മോചിപ്പിച്ചു

ബാഗ്ദാദ്: ആഭ്യന്തര കലാപം രൂക്ഷമായ ഇറാഖില്‍ കുടുങ്ങിയ 16 ഇന്ത്യക്കാരെ മോചിപ്പിച്ചു. എണ്ണനഗരമായ ബെയ്ജിങില്‍ നിന്ന് എട്ടുപേരെയും അന്‍ബാറില്‍ ഒറ്റപ്പെട്ടു കിടന്ന എട്ടുപേരെയുമാണ് ഒഴിപ്പിച്ചത്. ഇവരെ വിമാന മാര്‍ഗം ബാഗ്ദാദില്‍ എത്തിക്കുകയായിരുന്നു. ഏറ്റുമുട്ടല്‍ രൂക്ഷമായതിനാല്‍ റോഡ് മാര്‍ഗമുള്ള സഞ്ചാരം തടസപ്പെട്ടിരിക്കുകയാണ്. മലയാളികള്‍ ഉള്‍പ്പെടെ ഇറാഖില്‍ കുടുങ്ങിയ ഭൂരിപക്ഷം ഇന്ത്യക്കാര്‍ക്കും പുറത്ത് വരാന്‍ സാധിക്കാത്തത്. ഇക്കാരണത്താലാണ്.

ഇതിനിടെ തീവ്രവാദികള്‍ ബന്ദിയാക്കിയ ഇന്ത്യക്കാരുടെ മോചനത്തിനായി കേന്ദ്രസര്‍ക്കാര്‍ ശ്രമം തുടരുന്നു. 40 ഇന്ത്യക്കാരെയാണ് തീവ്രവാദികള്‍ ബന്ദിയാക്കിയത്. ഇതില്‍ ഒരാള്‍ രക്ഷപെട്ടതായി കഴിഞ്ഞ ദിവസം റിപ്പോര്‍ട്ടുണ്ടായിരുന്നു. ഇറാഖിലെ സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനും മറ്റുമായി പ്രധാനമന്തിയുടെ അധ്യക്ഷതയില്‍ ഡല്‍ഹിയില്‍ ഉന്നതതല യോഗം ചേര്‍ന്നു.

രാജ്യാന്തര സംഘടനയായ റെഡ് ക്രെസന്റുമായും വിവിധ അറബ് രാഷ്ട്രങ്ങളുമായും ഇന്ത്യ നിരന്തരം സമ്പര്‍ക്കം പുലര്‍ത്തുന്നുണ്ട്.  ഇതിനിടെ വിവിധ രാജ്യക്കാരായ മൂന്ന് ലക്ഷത്തിലധികം പ്രവാസികള്‍ ഇറാഖില്‍ നിന്ന് പലായനം ചെയ്തു.

Scroll To Top