Friday December 09, 2016
Latest Updates

ഇറാഖില്‍ നിന്ന് മോചിതരായ നഴ്‌സുമാര്‍ കൊച്ചിയിലെത്താന്‍ വൈകും

ഇറാഖില്‍ നിന്ന് മോചിതരായ നഴ്‌സുമാര്‍ കൊച്ചിയിലെത്താന്‍ വൈകും

കൊച്ചി: ഇറാഖില്‍ നിന്ന് മോചിതരായ നഴ്‌സുമാര്‍ കൊച്ചിയിലെത്താന്‍ വൈകും. ഇറാഖില്‍ നിന്ന് വിമാനം പുറപ്പെടാന്‍ വൈകിയതാണ് നഴ്‌സുമാര്‍ എത്താന്‍ വൈകുന്നതിന്റെ കാരണം. നേരത്തെ നഴ്‌സുമാര്‍ 7.40 ഓടെ നെടുമ്പാശേരിയില്‍ എത്തുമെന്നാണ് പ്രതീക്ഷിക്കപ്പെട്ടിരുന്നത്. എന്നാല്‍ ഇറാഖില്‍ നിന്ന് വെളുപ്പിന് നാലരയ്ക്കാണ് വിമാനം പുറപ്പെട്ടത്.

രാവിലെ 9 മണിയോടെ വിമാനം മുംബൈയില്‍ എത്തും. അവിടെ നിന്ന് ഇന്ധനം നിറച്ച ശേഷം വിമാനം 11 മണിയോടെ കൊച്ചിയില്‍ എത്തും. 183 യാത്രക്കാരുള്ള വിമാനത്തില്‍ 70 ഓളം പേര്‍ മലയാളികളാണ്. ആദ്യം കൊച്ചിയില്‍ ഇറങ്ങുന്ന വിമാനം മലയാളി നഴ്‌സുമാരെ ഇറക്കിയ ശേഷം ഹൈദരാബാദിലേക്ക് പോകും. ഹൈദരാബാദില്‍ ഇറങ്ങേണ്ട ചിലര്‍ കൂടി വിമാനത്തിലുണ്ട്.

ഡല്‍ഹിയില്‍ നിന്ന് അയച്ച പ്രത്യേക എയര്‍ ഇന്ത്യ വിമാനത്തിലാണ് നഴ്‌സുമാരെ കൊണ്ടുവരുന്നത്. ഡല്‍ഹിയിലെ കേരള ഹൌസ് അസിസ്റ്റന്റ്‌റ് റെസിഡന്റ് കമ്മീഷണര്‍ രചന ഷായും കേന്ദ്ര സര്‍ക്കാര്‍ പ്രതിനിധിയും നഴ്‌സുമാര്‍ക്കൊപ്പം വിമാനത്തിലുണ്ട്. തിരിച്ചെത്തുന്ന നഴ്‌സുമാരുടെ ബന്ധുക്കള്‍ രാവിലെ തന്നെ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ എത്തിയിട്ടുണ്ട്.

Scroll To Top