Sunday December 04, 2016
Latest Updates

ഇറാഖില്‍ നിന്ന് മടങ്ങുന്നവരുടെ യാത്രാ ചെലവ് വഹിക്കുമെന്ന് നോര്‍ക്ക

ഇറാഖില്‍ നിന്ന് മടങ്ങുന്നവരുടെ യാത്രാ ചെലവ് വഹിക്കുമെന്ന് നോര്‍ക്ക

തിരുവനന്തപുരം: സംഘര്‍ഷം രൂക്ഷമായ ഇറാഖില്‍ നിന്ന് മടങ്ങുന്ന മലയാളികളുടെ യാത്രാ ചെലവ് വഹിക്കുമെന്ന് നോര്‍ക്ക. നഴ്‌സുമാര്‍ ഉള്‍പ്പെടെയുള്ള മലയാളികള്‍ ഇറാഖില്‍ നിന്ന് തിരിച്ച് വരാന്‍ ആഗ്രഹം പ്രകടിപ്പിച്ചിട്ടുണ്ടെന്നും അവരുമായി ബന്ധപ്പെടുന്നുണ്ടെന്നും നോര്‍ക്ക അറിയിച്ചു. നോര്‍ക്ക സി.ഇ.ഒ പി. സുദീപ് അറിയിച്ചതാണ് ഇക്കാര്യം. മലയാളികളെ നാട്ടിലെത്തിക്കാന്‍ എല്ലാവിധ സഹായവും ചെയ്യുമെന്ന് നോര്‍ക്ക അറിയിച്ചു.

എന്നാല്‍ ഇവരെ വിമാനത്താവളത്തില്‍ എത്തിക്കാന്‍ കഴിയുന്നില്ല. അതാണ് ഇപ്പോഴത്തെ പ്രതിസന്ധിയെന്ന് നോര്‍ക്ക അധികൃതര്‍ അറിയിച്ചു. മലയാളി നഴ്‌സുമാര്‍ സുരക്ഷിതരാണെന്നും എല്ലാവര്‍ക്കും താമസ സൌകര്യവും ഭക്ഷണവും ലഭ്യമാക്കിയിട്ടുണ്ടെന്നും നോര്‍ക്ക അറിയിച്ചു. ഇറാഖില്‍ കുടുങ്ങിയവരുടെ ബന്ധുക്കള്‍ക്കു വിവരം അറിയുന്നതിനായി നോര്‍ക്ക ഹെല്‍പ്പ്‌ലൈന്‍ തുടങ്ങിയിട്ടുണ്ട്. 00914712333339, 18004253939

Scroll To Top