Sunday December 11, 2016
Latest Updates

മടങ്ങി വന്ന നഴ്‌സുമാര്‍ക്ക് ജോലി വാഗ്ദാനം ചെയ്ത ആശുപത്രികള്‍ക്കെതിരെ നഴ്‌സിംഗ് സംഘടനകള്‍

മടങ്ങി വന്ന നഴ്‌സുമാര്‍ക്ക് ജോലി വാഗ്ദാനം ചെയ്ത ആശുപത്രികള്‍ക്കെതിരെ നഴ്‌സിംഗ് സംഘടനകള്‍

കൊച്ചി: ഇറാഖില്‍ നിന്ന് മടങ്ങി വന്ന നഴ്‌സുമാര്‍ക്ക് ജോലി വാഗ്ദാനം ചെയ്ത ആശുപത്രികള്‍ക്കെതിരെ നഴ്‌സിംഗ് സംഘടനകള്‍. ആശുപത്രികള്‍ ജോലി വാഗ്ദാനം ചെയ്തതിലൂടെ പരസ്യത്തിനായി ശ്രമിക്കുകയാണെന്ന് നഴ്‌സിംഗ് സംഘടനകള്‍ കുറ്റപ്പെടുത്തി. ആശുപത്രി ഉടമകളുടെത് കപട സ്‌നേഹമാണെന്നും നഴ്‌സിംഗ് സംഘടനകള്‍ കുറ്റപ്പെടുത്തി.

യുഎന്‍ഐ ഉള്‍പ്പെടെയുള്ള സംഘടനകളാണ് ആശുപത്രി ഉടമകള്‍ക്കെതിരെ രംഗത്ത് വന്നത്. നാട്ടിലെ ആശുപത്രികള്‍ മാന്യമായ ശമ്പളം നല്കാന്‍ തയ്യാറായാല്‍ നഴ്‌സുമാര്‍ക്ക് ജോലി തേടി ഇറാഖ് പോലെയുള്ള സംഘര്‍ഷ ബാധിത പ്രദേശങ്ങളില്‍ പോകേണ്ടി വരില്ലെന്ന് നഴ്‌സിംഗ് സംഘടന നേതാക്കള്‍ പറഞ്ഞു.

അറ്റ്‌ലസ് രാമചന്ദ്രന്‍ ഉള്‍പ്പെടെയുള്ളവരാന് നഴ്‌സുമാര്‍ക്ക് ജോലി വാഗ്ദാനം ചെയ്ത് രംഗത്ത് വന്നത്. ഇറാഖില്‍ നിന്ന് മടങ്ങി വന്ന 45 നഴ്‌സുമാര്‍ക്കും യോഗ്യതയ്ക്ക് അനുസരിച്ച് തന്റെ ആശുപത്രിയില്‍ ജോലി നല്‍കാമെന്ന് അറ്റ്‌ലസ് രാമചന്ദ്രന്‍ വാഗ്ദാനം ചെയ്തു. എന്‍എംസി ആശുപത്രി മേധാവി ദോ. ബി ആര ഷെട്ടിയും നഴ്‌സുമാര്‍ക്ക് ജോലി വാഗ്ദാനം ചെയ്തു. മുഖ്യമന്ത്രിയുമായി ഇക്കാര്യം സംസാരിച്ചതായി ഷെട്ടി അറിയിച്ചു. കൊച്ചിയിലെ അമൃത ആശുപത്രിയും നഴ്‌സുമാര്‍ക്ക് ജോലി വാഗ്ദാനം ചെയ്തിട്ടുണ്ട്.

Scroll To Top