Saturday December 10, 2016
Latest Updates

ഇറാഖില്‍ നിന്ന് മടങ്ങി എത്തിയ നഴ്‌സുമാര്‍ക്ക് നാട്ടില്‍ ജോലിയായി

ഇറാഖില്‍ നിന്ന് മടങ്ങി എത്തിയ നഴ്‌സുമാര്‍ക്ക് നാട്ടില്‍ ജോലിയായി

തിരുവനന്തപുരം: ഇറാഖില്‍ നിന്ന് മടങ്ങി എത്തിയ നഴ്‌സുമാരുടെ ശമ്പള കുടിശിഖ അടുത്ത ആഴ്ച നല്‍കുമെന്ന് ഇറാക്ക് നിയമ സാമ്പത്തിക മന്ത്രാലയം കേരളത്തെ അറിയിച്ചു. ഇറാഖില്‍ നിന്ന് മടങ്ങി എത്തിയ നഴ്‌സുമാരുമായി ഇന്നലെ നടത്തിയ കൂടിക്കാഴ്ചയിലാണ് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഇക്കാര്യം അറിയിച്ചത്. കുടിശിഖ തിരികെ നല്‍കുന്നത് സംബന്ധിച്ച് ഇറാഖില്‍ നിന്ന് കത്ത് ലഭിച്ചതായി ഉമ്മന്‍ചാണ്ടി അറിയിച്ചു. കുടിശിഖ തുക ഇന്ത്യന്‍ എംബസിയെ ഏല്‍പ്പിക്കും.

ഇറാഖില്‍ നിന്ന് ആദ്യം മടങ്ങി എത്തിയ പത്ത് പേര്‍ക്ക് വിമാന ടിക്കറ്റിനു ചെലവായ തുക നോര്‍ക്ക മടക്കി നല്‍കാമെന്നും അറിയിച്ചു. നഴ്‌സുമാരുടെ കടബാദ്ധ്യത പരിഹരിക്കുന്നതിന് ഓരോരുത്തര്‍ക്കും മൂന്ന് ലക്ഷം രൂപ വീതം സഹായം നല്‍കാമെന്ന് നോര്‍ക്ക വൈസ് ചെയര്‍മാന്‍ സി.കെ. മേനോന്‍ അറിയിച്ചു. കൂടിക്കാഴ്ചയ്ക്ക് എത്തിയ 24 നഴ്‌സുമാര്‍ക്ക് ഡി.എം ഹെല്‍ത്ത് കെയര്‍ ഗ്രൂപ്പ് നിയമന ഉത്തരവ് നല്‍കി. 14 പേര്‍ക്ക് കൊച്ചി ആസ്റ്റര്‍ മെഡിസിറ്റിയിലും ഒമ്പത് പേര്‍ക്ക് കോഴിക്കോട് മിംസിലും ഒരാള്‍ക്ക് വയനാട് വിംസിലും ജോലി ലഭിച്ചു.

പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍, മന്ത്രിമാരായ കെ.സി. ജോസഫ്, കെ.എം. മാണി, പി.ജെ. ജോസഫ്, പി.കെ. കുഞ്ഞാലിക്കുട്ടി, അടൂര്‍ പ്രകാശ്, ജോസ് കെ. മാണി എം.പി, മോയിന്‍കുട്ടി എം.എല്‍.എ തുടങ്ങിയവര്‍ കൂടിക്കാഴ്ചയില്‍ പങ്കെടുത്തു. 44 നഴ്‌സുമാരും കുടുംബാംഗംങ്ങളുമാണ് കൂടിക്കാഴ്ചയില്‍ പങ്കെടുത്തത്.

Scroll To Top