Saturday December 10, 2016
Latest Updates

ഇറാഖില്‍ നഴ്‌സുമാര്‍ സുരക്ഷിതര്‍; നാട്ടിലേക്ക് മടങ്ങാന്‍ നഴ്‌സുമാര്‍ക്ക് താല്‍പ്പര്യമില്ലെന്നും വിദേശ മന്ത്രാലയം

ഇറാഖില്‍ നഴ്‌സുമാര്‍ സുരക്ഷിതര്‍; നാട്ടിലേക്ക് മടങ്ങാന്‍ നഴ്‌സുമാര്‍ക്ക് താല്‍പ്പര്യമില്ലെന്നും വിദേശ മന്ത്രാലയം

ബാഗ്ദാദ്: കലാപം നടക്കുന്ന ഇറാഖില്‍ കുടുങ്ങിയ നഴ്‌സുമാര്‍ സുരക്ഷിതരെന്നും അവര്‍ക്ക് നാട്ടിലേക്ക് മടങ്ങാന്‍ താല്‍പ്പര്യമില്ലെന്നും കേന്ദ്ര വിദേശകാര്യ മന്ത്രാലയം. എട്ടുമുട്ടല്‍ നടക്കുന്ന തിക്രിത്തില്‍ കുടുങ്ങിയിരിക്കുന്ന നഴ്‌സുമാര്‍ സുരക്ഷിതരാണെന്ന് വിദേശകാര്യ വക്താവ് സയ്യദ് അക്ബറുദീന്‍ പറഞ്ഞു. തിക്രിത്തിലെ ആശുപത്രിയില്‍ 45 മലയാളി നഴ്‌സുമാരാണ് ജോലി ചെയ്യുന്നത്. ഇവരോട് ജോലിക്ക് ഹാജരാകാന്‍ വിമത വിഭാഗം ആവശ്യപ്പെട്ടിരുന്നു.

ഇറാഖില്‍നിന്നു പോകേണ്ടവര്‍ക്ക് സര്‍ക്കാര്‍ സഹായം നല്‍കുമെന്നു അറിയിച്ചിട്ടുണ്ടെന്നും എന്നാല്‍ ഭൂരിഭാഗം നഴ്‌സുമാരും അവിടെ തുടരാനാണ് താല്‍പ്പര്യം പ്രകടിപ്പിച്ചതെന്നും കേന്ദ്ര വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. തിക്രിത്തില്‍ കുടുങ്ങിയ നഴ്‌സുമാരുമായി ഇന്ത്യന്‍ എംബസി ബന്ധപ്പെട്ടെന്നും വിദേശകാര്യ വക്താവ് പറഞ്ഞു. ഇറാഖിനു പുറത്തേക്കു പോകേണ്ടവര്‍ക്ക് ആവശ്യമുണ്ടെങ്കില്‍ സഹായം നല്‍കും. ഇതിനായി അവരോട് എഴുതി നല്‍കാന്‍ ആവശ്യപ്പെട്ടതായാണ് വിദേശകാര്യ മന്ത്രാലയം നല്‍കുന്ന വിശദീകരണം.

അതേസമയം നഴ്‌സുമാര്‍ ഇറാഖില്‍ തുടരാന്‍ താല്‍പ്പര്യം പ്രകടിപ്പിച്ചുവെന്ന വാര്‍ത്ത മുഖ്യമന്ത്രി നിഷേധിച്ചു. കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമ സ്വരാജുമായി ബന്ധപ്പെട്ട മുഖ്യമന്ത്രി മലയാളി നഴ്‌സുമാരെ എത്രയും വേഗം നാട്ടിലെത്തിക്കാന്‍ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു. ഇറാഖില്‍ കുടുങ്ങിയ നഴ്‌സുമാരുടെ ബന്ധുക്കള്‍ നാട്ടിലെ മാധ്യമങ്ങളോട് പ്രതികരിക്കുമ്പോഴും ഇറാഖില്‍ തുടരാന്‍ ആരെങ്കിലും താല്‍പ്പര്യം പ്രകടിപ്പിച്ചതായി വെളിപ്പെടുത്തിയിട്ടില്ല. ഈ സാഹചര്യത്തില്‍ കേന്ദ്ര വിദേശകാര്യ മന്ത്രാലയം ചുമതലയില്‍ നിന്ന് ഒഴിഞ്ഞു മാറാനുള്ള ശ്രമം നടത്തുകയാണെന്നാണ് വിമര്‍ശനം ഉയരുന്നത്.

Scroll To Top