Thursday December 08, 2016
Latest Updates

ഇറാഖില്‍ തീവ്രവാദികള്‍ ബന്ദിയാക്കിയ ഇന്ത്യക്കാരില്‍ ഒരാള്‍ രക്ഷപെട്ടു

ഇറാഖില്‍ തീവ്രവാദികള്‍ ബന്ദിയാക്കിയ ഇന്ത്യക്കാരില്‍ ഒരാള്‍ രക്ഷപെട്ടു

ബാഗ്ദാദ്: ഇറാഖില്‍ തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയ ഇന്ത്യക്കാരില്‍ ഒരാള്‍ രക്ഷപെട്ടതായി റിപ്പോര്‍ട്ട്. രക്ഷപെട്ട ഇയാള്‍ ഇറാഖിന്റെ വടക്കന്‍ നഗരമായ യെര്‍ബില്‍ എത്തിയതായും റിപ്പോര്‍ട്ടുണ്ട്. എന്നാല്‍ ഇയാളുടെ പേരോ മറ്റ് വിശദാംശങ്ങളോ ലഭ്യമല്ല. ഇയാളെ നാട്ടില്‍ എത്തിക്കാന്‍ ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥര്‍ യെര്‍ബിലേക്ക് തിരിച്ചിട്ടുണ്ട്. ഇറാഖില്‍ കുടുങ്ങി കിടക്കുന്ന മലയാളികള്‍ ഉള്‍പ്പെടെയുള്ള ബാക്കി ഇന്ത്യക്കാരെ രക്ഷിക്കാന്‍ സൗദി അറേബ്യ, തുര്‍ക്കി തുടങ്ങിയ രാജ്യങ്ങളുടെ സഹായം ഇന്ത്യ തേടിയതായും റിപ്പോര്‍ട്ടുണ്ട്.

ജൂണ്‍ 18നാണ് ഇറാഖിലെ മൊസൂള്‍ നഗരത്തില്‍ നിന്നും ഇന്ത്യക്കാരായ 40 നിര്‍മ്മാണ തൊഴിലാളികളെ തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയത്. തട്ടിക്കൊണ്ടു പോയവരില്‍ ഭൂരിപക്ഷം പേരും പഞ്ചാബികളാണ്. ഇവരെ പാര്‍പ്പിച്ചിരിക്കുന്ന സ്ഥലം കണ്ടെത്തിയതായി ഇനലെ വിദേശകാര്യ വക്താവ് വെളിപ്പെടുത്തിയിരുന്നു. രക്ഷപെട്ട ആളില്‍ നിന്ന് കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.

അതേസമയം തിക്രിത്തില്‍ കുടുങ്ങിയ മലയാളി നഴ്‌സുമാര്‍ക്ക് ഇതുവരെ പുറത്ത് കടക്കാനായിട്ടില്ല. ഭൂരിപക്ഷം പേരും നാട്ടിലേക്ക് മടങ്ങാന്‍ താല്‍പ്പര്യം പ്രകടിപ്പിച്ചു. എന്നാല്‍ ഏറ്റുമുട്ടല്‍ തുടരുന്നതിനാല്‍ ഇവര്‍ക്ക് വിമാനത്താവലത്ത്തില്‍ എത്താന്‍ സാധിക്കുന്നില്ല.

Scroll To Top