Wednesday December 07, 2016
Latest Updates

ഇറാഖില്‍ ഇന്ത്യക്കാരെ ഒളിപ്പിച്ച സ്ഥലം കണ്ടെത്തി; മലയാളികള്‍ക്കായി ഉമ്മന്‍ചാണ്ടി പ്രധാനമന്ത്രിക്ക് കത്തയച്ചു

ഇറാഖില്‍ ഇന്ത്യക്കാരെ ഒളിപ്പിച്ച സ്ഥലം കണ്ടെത്തി; മലയാളികള്‍ക്കായി ഉമ്മന്‍ചാണ്ടി പ്രധാനമന്ത്രിക്ക് കത്തയച്ചു

ന്യൂഡല്‍ഹി: ഇറാഖില്‍ തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയ ഇന്ത്യക്കാരെ ഒളിപ്പിച്ച സ്ഥലം കണ്ടെത്തിയതായി വിദേശകാര്യ വക്താവ് സായിദ് അക്ബറുദീന്‍. ഡല്‍ഹിയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് അദേഹം ഇക്കാര്യം വ്യക്തമാക്കിയത്. എന്നാല്‍ ആരാണ് ഇന്ത്യക്കാരെ തട്ടിക്കൊണ്ടുപോയതെന്ന് വ്യക്തമല്ലെന്ന് അദ്ദേഹം പറഞ്ഞു.

കെട്ടിട നിര്‍മ്മാണം തൊഴിലാളികളായ 40 ഇന്ത്യക്കാരെയാണ് തട്ടിക്കൊണ്ടുപോയത്. ഇതില്‍ ഭൂരിപക്ഷവും പഞ്ചാബില്‍ നിന്നുള്ളവരാണ്. സംഘത്തില്‍ മലയാളികള്‍ ഉള്‍പ്പെട്ടതായി റിപ്പോര്‍ട്ടില്ല. ഇന്ത്യക്കാരെ ഒളിപ്പിച്ചിരിക്കുന്ന സ്ഥലം കണ്ടെത്തിയതായി ഇറാഖ് സര്‍ക്കാരാണ് അറിയിച്ചത്. ഇവരെ മോചിപ്പിക്കാനുള്ള നടപടികള്‍ പുരോഗമിക്കുന്നു.

അതിനിടെ ഇറാഖില്‍ കുടുങ്ങിയ മലയാളികളെ മോചിപ്പിക്കാന്‍ ആവശ്യമായ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് കത്തയച്ചു. മന്ത്രി കേസി ജോസഫ് നിയമസഭയെ അറിയിച്ചതാണ് ഇക്കാര്യം. മലയാളി നഴ്‌സുമാരെ തിരികെ എത്തിക്കുന്നതിനുള്ള ചെലവുകള്‍ കേന്ദ്രം വഹിക്കണമെന്നും. കേന്ദ്രം ഇതിനു തയ്യാറല്ലെങ്കില്‍ സംസ്ഥാന സര്‍ക്കാര്‍ യാത്രാ ചെലവ് വഹിക്കാന്‍ തയ്യാറാണെന്നും മന്ത്രി അറിയിച്ചു.

Scroll To Top