Saturday December 10, 2016
Latest Updates

ഇറാഖില്‍ കുടുങ്ങിയ മലയാളി നഴ്‌സിനെക്കുറിച്ച് വിവരമില്ല; സര്‍ക്കാര്‍ ഇടപെടണമെന്ന് ബന്ധുക്കള്‍

ഇറാഖില്‍ കുടുങ്ങിയ മലയാളി നഴ്‌സിനെക്കുറിച്ച് വിവരമില്ല; സര്‍ക്കാര്‍ ഇടപെടണമെന്ന് ബന്ധുക്കള്‍

തിരുവനന്തപുരം: കടബാധ്യതകള്‍ തീര്‍ക്കാന്‍ ഇറാഖില്‍ പോയി, കുടുങ്ങിക്കിടക്കുന്ന അമ്പൂരി സ്വദേശിയായ മലയാളി നഴ്‌സിനെ തിരികെ കൊണ്ടുവരാന്‍ സര്‍ക്കാര്‍ ഇടപെടണമെന്ന് ബന്ധുക്കള്‍. തിരുവനന്തപുരം അമ്പൂരി സ്വദേശിനിയായ വിജി വീടും സ്ഥലവും പണയം വച്ച് നാല് മാസം മുമ്പാണ് ഇറാഖില്‍ പോയത്. എന്നാല്‍ കഴിഞ്ഞ ഒരാഴ്ചയായി മകളുടെ വിവരമൊന്നുമില്ല, ഇതോടെ മകള്‍ നാട്ടില്‍ തിരിച്ച് വന്നാല്‍ മതിയെന്ന ചിന്തയിലാണ് വിജയുടെ അമ്മ വിശാലം.

ജീവിത പ്രാരാബ്ദങ്ങള്‍ ഓര്‍ത്താണ് വിജി ഇറാഖിലേക്ക് വിമാനം കയറിയത്. എന്നാല്‍ ആഭ്യന്തര യുദ്ധം മുറുകിയതോടെ വിജിയുടെ സ്വപ്നങ്ങള്‍ പൊലിഞ്ഞു. ബാംഗ്ലൂരില്‍ നഴ്‌സിംഗ് പഠനം പൂര്‍ത്തിയാക്കി ആദ്യം ഉത്തര്‍പ്രദേശിലും തുടര്‍ന്ന് ഡല്‍ഹിയിലും നഴ്‌സായി ജോലി നോക്കുന്നതിനിടെയാണ് വിജിക്ക് ഇറാഖിലേക്ക് വിസ ലഭിക്കുന്നത്. പിതാവ് മരിച്ച വിജിയാണ് കുടുംബത്തിന്റെ ഏക ആശ്രയം.

ഇറാഖിലെ വിയാലയിലാണ് വിജി ജോലി ചെയ്യുന്നത്. വീട്ടിലെ കടബാധ്യതകള്‍ തീര്‍ക്കാന്‍ വിജി ഇറാഖില്‍ തന്നെ തുടരാന്‍ തീരുമാനിക്കുകയായിരുന്നു. എന്നാല്‍ യുദ്ധം മുറുകിയതോടെ ജീവന് ഭീഷണി ആയിരിക്കുകയാണെന്ന് വിജി വീട്ടില്‍ അറിയിച്ചു. അതിനിടെ ഒരാഴ്ചയായി വിജിയുടെ വിവരങ്ങള്‍ ഒന്നും ലഭിക്കാത്തത് ബന്ധുക്കളെ പരിഭ്രാന്തിയില്‍ ആക്കിയിരിക്കുകയാണ്.

Scroll To Top