Sunday December 11, 2016
Latest Updates

ഇറാഖില്‍ ഐസിസ് തീവ്രവാദികള്‍ കൂട്ടക്കൊല തുടരുന്നു; മനുഷ്യക്കുരുതിയുടെ വീഡിയോ പുറത്ത്

ഇറാഖില്‍ ഐസിസ് തീവ്രവാദികള്‍ കൂട്ടക്കൊല തുടരുന്നു; മനുഷ്യക്കുരുതിയുടെ വീഡിയോ പുറത്ത്

ബാഗ്ദാദ്: ഇറാഖില്‍ ഐസിസ് തീവ്രവാദികള്‍ കൂട്ടക്കൊല തുടരുന്നു. ഐസിസ് തീവ്രവാദികള്‍ അധികാരം സ്ഥാപിച്ച ഇസ്ലാമിക് സ്റ്റേറ്റിലാണ് നരനായാട്ട് അരങ്ങേറുന്നത്. തല വെട്ടിയും ആളുകളെ ക്രൂശിലേറ്റിയുമാണ് കൊലപാതകം നടക്കുന്നത്. വടക്കാന്‍ സിറിയയിലും ഇറാഖിലും ഐസിസ് തീവ്രവാദികള്‍ തുടരുന്ന നരനായാട്ടിനെക്കുറിച്ച് അറബ് പത്രപ്രവര്‍ത്തകര്‍ തയ്യാറാക്കിയ ഡോക്യുമെന്ററി പുറത്ത് വിട്ടു. ഈ ഡോക്യുമെന്ററിയിലാണ് ഐസിസ് തീവ്രവാദികളുടെ അധീനതയിലായ ഇറാഖില്‍ നടക്കുന്ന മനുഷ്യക്കുരുതി ചിത്രീകരിച്ചിരിക്കുന്നത്. ഇറാഖ് കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ലണ്ടനില്‍ നിന്നുള്ള പത്രപ്രവര്‍ത്തകനായ മെഡിയന്‍ ദൈരയാണ് 44 മിനിറ്റ് ദൈര്‍ഘ്യമുള്ള ഡോക്യുമെന്ററി തയ്യാറാക്കിയത്. 

ന്യുയോര്‍ക്കില്‍ നിന്നുള്ള വെബ്‌സൈറ്റായ വിന്‍സ് ന്യൂസ് ആണ് ഈ ഡോക്യുമെന്ററി പുറത്ത് വിട്ടത്. കഴിഞ്ഞ മാര്‍ച്ചില്‍ തന്നെ ഐസിസ് തീവ്രവാദികള്‍ അധികാരം പിടിച്ച രാഖയില്‍ നിന്നുള്ള കൂട്ടക്കുരുതിയുടെ ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്. തീവ്രവാദികളുടെ വിശ്വാസം പിടിച്ചു പറ്റിയാണ് ദൈര ദൃശ്യങ്ങള്‍ ചിത്രീകരിക്കാന്‍ അനുമതി തേടിയത്. തെരുവോരം മുഴുവന്‍ തലയറ്റതും അംഗഭംഗം വന്നതുമായ മൃതദേഹങ്ങളും ക്രൂശിലേറ്റിയതുമായ നൂറു കണക്കിന് മൃതദേഹങ്ങളാണ് കിടക്കുന്നത്. ജൂലൈ 25 നു 50 ഓളം സിറിയന്‍ സൈനികരെയാണ് ഐസിസ് കൂട്ടക്കൊല ചെയ്തത്. കൊല്ലപ്പെട്ടവരുടെ തല വെട്ടിയെടുത്ത് കമ്പിയില്‍ കോര്‍ത്ത് തെരുവില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നതും വീഡിയോയില്‍ വ്യക്തമാണ്. 

മനസാക്ഷി മരവിപ്പിക്കുന്ന സമാനമായ ക്രൂരതകളാണ് ഇരാഖിലെങ്ങും അരങ്ങേറുന്നത്.

ഇസ്ലാം മത വിശ്വാസി അല്ല്‌ലാത്തവരെയും മുസ്ലീങ്ങളെ കൊല്ലുന്നവരെയും തിരിച്ച് കൊല്ലുമെന്നും അവരുടെ കുട്ടികളെ അനാഥരാക്കുമെന്നും സ്ത്രീകളെ തടങ്കലിലാക്കുമെന്നും വീഡിയോയില്‍ ഐസിസ് തീവ്രവാദികള്‍ ഭീഷണി മുഴക്കുന്നു. കൊച്ച് കുട്ടികളെപ്പോലും എകെ 47 ഉള്‍പ്പെടെയുള്ള ആയുധങ്ങള്‍ ഉപയോഗിക്കാന്‍ പരിശീലിപ്പിക്കുന്നതും വീഡിയോയിലുണ്ട്. ആയുധ പരിശീലനം നേടിയ ശേഷം അമേരിക്കയ്‌ക്കെതിരെയും റഷ്യക്കെതിരെയും പോരാടുമെന്ന് കുട്ടികള്‍ പറയുന്നു. 

Scroll To Top