Thursday December 08, 2016
Latest Updates

ഇറാഖില്‍ അമേരിക്കന്‍ പത്രപ്രവര്‍ത്തകനെ തലയറുത്ത് കൊലപ്പെടുത്തിയ ബ്രിട്ടീഷ് ജിഹാദിയെ തിരിച്ചറിഞ്ഞു

ഇറാഖില്‍ അമേരിക്കന്‍ പത്രപ്രവര്‍ത്തകനെ തലയറുത്ത് കൊലപ്പെടുത്തിയ ബ്രിട്ടീഷ് ജിഹാദിയെ തിരിച്ചറിഞ്ഞു

ലണ്ടന്: ഇറാഖില്‍ അമേരിക്കന്‍ പത്രപ്രവര്‍ത്തകന്‍ ജെയിംസ് ഫോലെയെ തലയറുത്ത് കൊലപ്പെടുത്തിയ ബ്രിട്ടീഷ് ജിഹാദിയെ തിരിച്ചറിഞ്ഞു. ബ്രിട്ടീഷ് ഇന്റലിജന്‍സ് സംഘമാണ് ബ്രിട്ടീഷ് തീവ്രവാദിയെ തിരിച്ചറിഞ്ഞത്. ഇയാളെ പിടികൂടുന്നതിനുള്ള നടപടികള ആരംഭിച്ചു. അമേരിക്കയും ബ്രിട്ടനും സംയുക്തമായാണ് സുന്നി തീവ്രവാദിയെ കണ്ടെത്താനുള്ള ശ്രമം ആരംഭിച്ചത്.

ജെയിംസ് ഫോലെയെ കൊലപ്പെടുത്തുന്നതിന് മുമ്പ് ബ്രിട്ടീഷ് ജിഹാദി ശബ്ദ സന്ദേശം നല്‍കിയിരുന്നു. ബ്രിട്ടീഷ് ഇംഗ്ലീഷിലായിരുന്നു ഈ സന്ദേശം. ഇതേതുടര്‍ന്ന് ഇയാളുടെ ശബ്ദം ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കുകയും ഇയാള്‍ ബ്രിട്ടീഷ് പൌരന്‍ തന്നെയെന്നു സ്ഥിരീകരിക്കുകയുമായിരുന്നു. ഈ മാസം ഇരുപതിനാണ് മാധ്യമ പ്രവര്‍ത്തകനായ ജെയിംസ് ഫോളിയെ ഇസ്ലാമിക് സ്‌റ്റേറ്റ് തീവ്രവാദികള്‍ കഴുത്തറുത്ത് കൊന്നത്.തുടര്‍ന്ന് ക്രൂരമായ കൊലപാതകത്തിന്റെ ദൃശ്യങ്ങള്‍ ഓണ്‍ലൈനില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തു.

ജെയിംസ് ഫോലെയെ കൊലപ്പെടുത്തിയ ബ്രിട്ടീഷ് ജിഹാദി കണ്ണ് ഒഴികെ മുഖം മുഴുവന്‍ മറച്ചിരുന്നു. ഇയാളുടെ റെറ്റിന പരിശോധനയിലൂടെ ആളെ പിടികൂടാന്‍ കഴിയുമെന്നാണ് ബ്രിട്ടന്റെ പ്രതീക്ഷ. ബ്രിട്ടനില്‍ നിന്ന് മാത്രം 500 ഓളം ജിഹാദികളാണ് ഇസ്ലാമിക് സ്‌റ്റേറ്റില്‍ തീവ്രവാദ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നത്.

Scroll To Top