Saturday December 03, 2016
Latest Updates

ഇറാഖില്‍നിന്നു 14 മലയാളികള്‍കൂടി തിരിച്ചെത്തി

ഇറാഖില്‍നിന്നു 14 മലയാളികള്‍കൂടി തിരിച്ചെത്തി

കൊച്ചി: ഇറാഖില്‍നിന്നു 14 മലയാളികള്‍കൂടി തിരിച്ചെത്തി. ബഗ്ദാദിലെ ആര്‍എല്‍വിയ ആശുപത്രിയിലെ നഴ്‌സുമാരായ പത്തനംതിട്ട സ്വദേശിനികളായ ആര്യ, സിഞ്ജു മാത്യു, കോട്ടയം സ്വദേശിനി ജിഷ എന്നിവരും. ബഗ്ദാദില്‍ കെട്ടിട നിര്‍മാണത്തൊഴിലാളിയായ പാലക്കാട് നിന്നുള്ള സതീഷ് കുട്ടപ്പന്‍, കുര്‍ദിസ്ഥാനില്‍ വെല്‍ഡിങ് ജോലിക്കാരനായിരുന്ന അജീഷ്.

ബസറയില്‍ നിര്‍മാണതൊഴിലാളികളായിരുന്ന കോഴിക്കോട് സ്വദേശി അനസ്, തിരുവനന്തപുരം സ്വദേശി സിറില്‍ പെരേര, തൃശൂര്‍ സ്വദേശി എം.വി. രവി, കോട്ടയം സ്വദേശി ബിജു മാര്‍ക്കോസ് പത്തനംതിട്ടയില്‍ നിന്നുള്ള സി. രത്‌നകുമാര്‍ , ആലപ്പുഴ സ്വദേശി പി. രാജു, തിരുവനന്തപുരം സ്വദേശി വി. രഞ്ജിത്, എറണാകുളം ആന്റണി അഗസ്റ്റിന്‍, ആലപ്പുഴ ബി. ബിനു എന്നിവരാണ് ഇന്നലെ നാട്ടില്‍ എത്തിയത്.

നഴ്‌സുമാര്‍ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് വിമാനമിറങ്ങിയത്. നിര്‍മ്മാണ തൊഴിലാളികളില്‍ ചിലര്‍ ഡല്‍ഹിയിലും മറ്റ് ചിലര്‍ മുംബൈയിലും വിമാനം ഇറങ്ങി. മുംബൈയില്‍ വിമാനം ഇറങ്ങിയവര്‍ ട്രെയിന്‍ മാര്‍ഗം നാട്ടിലേക്ക് തിരിച്ചിട്ടുണ്ട്. ഡല്‍ഹിയില്‍ വിമാനം ഇറങ്ങിയവര്‍ക്ക് കേരള ഹൌസ് ഡോര്‍മിട്രിയില്‍ താമസ സൗകര്യം ഒരുക്കിയിട്ടുണ്ട്. ഇവര്‍ നാളെയോ മറ്റന്നളോ നാട്ടിലേക്ക് മടങ്ങും.

കുര്‍ദിസ്ഥാനില്‍ 18 മലയാളികളും ബസ്രയിലും നിരവധി മലയാളികള്‍ കുടുങ്ങിക്കിടക്കുന്നതായി മടങ്ങി വന്നവര്‍ പറഞ്ഞു. തൊഴില്‍ ഉടമകള്‍ പാസ്‌പോര്‍ട്ട് മടക്കി നല്‍കാന്‍ തയ്യാറാകുന്നില്ലെന്നാണ് ഇവരുടെ പരാതി. തൊഴില്‍ ഉടമകളുടെ പീഡനത്തിനു പുറമെ ആഭ്യന്തര യുദ്ധയും കൂടി രൂക്ഷമായതോടെ മലയാളികള്‍ പലരും പട്ടിണിയിലും കടുത്ത മാനസിക സമ്മര്‍ദ്ദത്തിലുമാണ്.

 

 

Scroll To Top