Saturday December 03, 2016
Latest Updates

ഇറാഖിലെ മലയാളി നഴ്‌സുമാര്‍ മൊസൂളിലേക്ക് മാറണമെന്ന് തീവ്രവാദികളുടെ അന്ത്യശാസനം

ഇറാഖിലെ മലയാളി നഴ്‌സുമാര്‍ മൊസൂളിലേക്ക് മാറണമെന്ന് തീവ്രവാദികളുടെ അന്ത്യശാസനം

ബാഗ്ദാദ്: ഇറാഖില്‍ കുടുങ്ങിയ മലയാളി നഴ്‌സുമാര്‍ക്ക് തീവ്രവാദികളുടെ ഭീഷണി. തിക്രിത്തിലെ മലയാളി നഴ്‌സുമാരോട് മൊസൂളിലേക്ക് മാറാന്‍ വിമതര്‍ ആവശ്യപ്പെട്ടു. തിക്രിത്തിലുള്ള മലയാളി നഴ്‌സ് ടീനയാണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്. ആശുപത്രിക്ക് ബോംബ് ഇടുമെന്ന് തീവ്രവാദികള്‍ ഭീഷണിപ്പെടുത്തിയെന്നും ടീന പറഞ്ഞു.

അതേസമയം ഇറാഖിലെ മലയാളി നഴ്‌സുമാര്‍ സുരക്ഷിതരണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അറിയിച്ചു. നഴുമാരെ ഫോണില്‍ ബന്ധപ്പെടുന്നതിന് നിയന്ത്രണമുണ്ടെങ്കിലും ഇന്ത്യന്‍ എംബസി അധികൃതര്‍ ഇവരുമായി ബന്ധപ്പെടുന്നുണ്ടെന്നും അദേഹം അറിയിച്ചു.

ഇതിനിടെ ഇറാഖില്‍ പോരാടുന്ന വിമതര്‍ക്ക് പൊതുമാപ്പ് നല്‍കാമെന്ന് പ്രധാനമന്ത്രി നൂരി അല്‍ മാലിക്കി അറിയിച്ചു. അക്രമം അവസാനിപ്പിച്ച് കീഴടങ്ങിയാല്‍ പൊതുമാപ്പ് നല്‍കാമെന്നാണ് പ്രധാനമന്ത്രിയുടെ ഉറപ്പ്. എന്നാല്‍ കൊലപാതകം നടത്തിയവര്‍ക്ക് പൊതുമാപ്പ് നല്‍കില്ല.

Scroll To Top