Tuesday December 06, 2016
Latest Updates

ഇറാഖിലെ ക്രിസ്ത്യാനികളെ തുടച്ച് നീക്കാന്‍ തീവ്രവാദികള്‍,നേരിടാന്‍ ലോകം 

ഇറാഖിലെ ക്രിസ്ത്യാനികളെ തുടച്ച് നീക്കാന്‍ തീവ്രവാദികള്‍,നേരിടാന്‍ ലോകം 

ഇറാഖില്‍ നിന്ന് ക്രിസ്ത്യാനികളെ പൂര്‍ണ്ണമായി തുടച്ച് നീക്കാന്‍ ഉദ്ദേശിച്ച് ഐസിസ് തീവ്രവാദികള്‍ നടത്തുന്ന പോരാട്ടങ്ങള്‍ ലോക ജനതയെ ആശങ്കയില്‍ ആഴ്ത്തുകയാണ് ഇന്നലെ അമേരിക്ക ഇറാക്കിന് നേരെ വ്യോമാക്രമണം അഴിച്ചു വിട്ടതിനു പിന്നാമ്പുറത്തെ കാരണങ്ങളില്‍ ഒന്നാമതായി ക്രിസ്ത്യാനികള്‍ക്കെതിരെയുള്ള ഈ ആക്രമണമാണ്.ഫ്രാന്‍സിസ് പാപ്പായും,പാത്രിയാര്‍ക്കീസ് ബാവയും ഇറാക്കിലെ ക്രിസ്ത്യാനികള്‍ക്ക് വേണ്ടി ലോകത്തിന്റെ സഹായം തേടിയിരുന്നു 

ക്രിസ്ത്യാനികള്‍ ഐസിസ് തീവ്രവാദികളുടെ ഭീഷണി ഭയന്ന് ജനിച്ച മണ്ണില്‍ നിന്ന് പലായനം ചെയ്തുകൊണ്ടിരിക്കുകയാണ്.
മൊസൂള്‍ ഉള്‍പ്പെടെയുള്ള നഗരങ്ങള്‍ വിമതരുടെ നിയന്ത്രണത്തിലായത്തോടെ ക്രിസ്ത്യാനികള്‍ വീടുകള്‍ ഉപേക്ഷിച്ച് ജീവനും കൊണ്ട് രക്ഷപ്പെടുകയാണ്. ക്രിസ്ത്യാനികളായവരെ ജോലിയില്‍ നിന്ന് പുറത്താക്കിയും നഗരം വിടണമെന്ന് ഭീഷണി മുഴക്കിയുമാണ് ഐസിസ് തീവ്രവാദികളുടെ പ്രവര്‍ത്തനം. മൊസൂളില്‍ അവശേഷിക്കുന്ന ക്രിസ്ത്യാനികള്‍ ഇസ്ലാം മതം സ്വീകരിക്കുകയോ 250 ഡോളര്‍
മതനികുതി നല്കുകയോ ചെയ്യണമെന്നു ഐസിസ് ആവശ്യപ്പെട്ടിരുന്നു.

അല്ലാത്തപക്ഷം ക്രിസ്ത്യാനികളെ കൂട്ടക്കൊല ചെയ്യുമെന്നായിരുന്നു ഐസിസ് ഭീഷണി. ഭീഷണിയുടെ പശ്ചാത്തലത്തില്‍ മൊസൂളില്‍ നിന്ന് ക്രിസ്ത്യാനികള്‍ മുഴുവന്‍ പലായനം ചെയ്തു. നൂറ്റാണ്ടുകള്‍ക്ക് ശേഷം ഇത് ആദ്യമായി മൊസൂള്‍ ക്രിസ്ത്യാനികള്‍ ആരുമില്ലാത്ത നഗരമായി. ക്രിസ്ത്യാനികളെ കൂടാതെ മറ്റ് ന്യൂനപക്ഷ മതവിഭാഗങ്ങളോടും ഐസിസ് സമാനമായ ഭീഷണിയാണ് മുഴക്കുന്നത്. വീട്
വിട്ടുപോകണമെന്ന് ഭീഷണി മുഴക്കിയ ഐസിസ് തീവ്രവാദികള്‍ തങ്ങളുടെ പണവും പാസ്‌പോര്‍ട്ടും ഉള്‍പ്പെടെ വിലപിടിപ്പുള്ള എല്ലാ വസ്തുക്കളും ബലമായി കൈക്കലാക്കിയാതായും പലായനം ചെയ്യുന്ന ക്രിസ്ത്യാനികള്‍ പറഞ്ഞു.

ക്രിസ്ത്യാനികളുടെ വീടുകള്‍ തെരഞ്ഞു പിടിച്ച് നസ്രാണി എന്നതിന്റെ അടയാളമായി അറബി അക്ഷരം ‘എന്‍’ എന്ന് രേഖ പ്പെടുത്തുകയായിരുന്നു. ഇത്തരത്തില്‍ അടയാളം രേഖപ്പെടുത്തിയ വീടുകള്‍ ഇസ്ലാമിക് സ്റ്റേറ്റിന്റെ വസ്തുക്കളാണെന്നും
അവിടങ്ങളില്‍ താമസക്കാരായ ക്രിസ്ത്യാനികള്‍ വീട് വിട്ട് പോകണമെന്നും ഐസിസ് ഭീഷണി മുഴക്കി. ഒരു പതിറ്റാണ്ട് മുമ്പ് മൊസൂളില്‍ 60,000 ക്രിസ്ത്യാനികള്‍ ഉണ്ടായിരുന്ന സ്ഥാനത്ത് ഇപ്പോള്‍ വിരലില്‍ എണ്ണാവുന്നവര്‍ മാത്രമാണ്
അവശേഷിക്കുന്നത്. ഭീഷണി ഭയന്ന് ഇവരും ജനിച്ച മണ്ണ് വിട്ടു പലായം ചെയ്യാനുള്ള തയ്യാറെടുപ്പിലാണ്.

Scroll To Top