Saturday December 03, 2016
Latest Updates

ഇറാഖിലെ ഇന്ത്യന്‍ ജിഹാദി കൊല്ലപ്പെട്ടു; ഐസിസ് തീവ്രവാദികള്‍ക്കൊപ്പം നിരവധി ഇന്ത്യന്‍ യുവാക്കള്‍

ഇറാഖിലെ ഇന്ത്യന്‍ ജിഹാദി കൊല്ലപ്പെട്ടു; ഐസിസ് തീവ്രവാദികള്‍ക്കൊപ്പം നിരവധി ഇന്ത്യന്‍ യുവാക്കള്‍

മുംബൈ: ഐസിസ് തീവ്രവാദികള്‍ക്കൊപ്പം ചേര്‍ന്ന ഇന്ത്യന്‍ യുവാവ് കൊല്ലപ്പെട്ടു. മുംബൈ താനെയിലെ കല്യാണ്‍ സ്വദേശിയായ ആരിഫ് മാജിദാണ് കൊല്ലപ്പെട്ടത്. ഐസിസ് വെബ്‌സൈറ്റാണ് മരണ വാര്‍ത്ത സ്ഥിരീകരിച്ചത്. ആരിഫ് ഉള്‍പ്പെടെ മുംബൈ കല്യാണ്‍ സ്വദേശികളായ 4 പേരാണ് ഐസിസ് തീവ്രവാദികള്‍ക്കൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിച്ചിരുന്നത്. മറ്റ് മൂന്ന് പേരെക്കുറിച്ച് വിവരമില്ല.

ആരിഫിന്റെ മരണ വാര്‍ത്ത സ്ഥിരീകരിച്ച് മുംബൈ കല്യാണിലുള്ള ഇയാളുടെ വീട്ടിലേക്ക് അജ്ഞാത നമ്പരില്‍ നിന്ന് ഫോണ്‍ കോള്‍ വന്നിരുന്നു. കഴിഞ്ഞ മെയ് മാസത്തിലാണ് ആരിഫ് ഉള്‍പ്പെടെ നാല് പേര്‍ മുംബൈ കല്യാണില്‍ നിന്ന് ഐസിസ് തീവ്രവാദികള്‍ക്കൊപ്പം ചേര്‍ന്നത്. ആരിഫിനു പുറമേ അമാന്‍ നായിക്, ഷഹീദ് ഫാറൂഖി, ഫഹദ് തന്‍വീര്‍ ഷൈഖ് എന്നിവരാണ് മുംബൈയില്‍ നിന്ന് ഐസിസ് തീവ്രവാദികള്‍ക്കൊപ്പം ചേര്‍ന്നത്.

മെയ് 23 ന് ഇവര്‍ തീര്‍ത്ഥാടക സംഘത്തോടൊപ്പം ഇറാഖിലേക്ക് പോകുകയായിരുന്നു. താനെയിലെ ഡോക്ടറുടെ മകനാണ് കൊല്ലപ്പെട്ട ആരിഫ്. മുംബൈയുടെ മറ്റ് മേഖലകളില നിന്നും 15 ഓളം യുവാക്കള്‍ ഐസിസ് തീവ്രവാദികള്‍ക്കൊപ്പം ചേര്‍ന്നിട്ടുണ്ടെന്നാണ് പോലീസും രഹസ്യാന്വേഷണ വിഭാഗങ്ങളും നല്കുന്ന റിപ്പോര്‍ട്ട്.

Scroll To Top