Friday December 09, 2016
Latest Updates

ഇറാഖിലെ ഇന്ത്യക്കാരെ ചൊവ്വാഴ്ച നാട്ടിലെത്തിക്കും

ഇറാഖിലെ ഇന്ത്യക്കാരെ ചൊവ്വാഴ്ച നാട്ടിലെത്തിക്കും

ന്യൂഡല്‍ഹി: ഇറാഖില്‍ കുടുങ്ങിയ 39 ഇന്ത്യക്കാരെ ചൊവ്വാഴ്ച നാട്ടിലെത്തിക്കും. വിദേശകാര്യ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. ഗള്‍ഫ് രാജ്യങ്ങളിലെ ഇന്ത്യന്‍ സ്ഥാനപതിമാരുടെ യോഗത്തിന് ശേഷമാണ് വിദേശകാര്യ മന്ത്രാലയം ഇക്കാര്യം അറിയിച്ചത്. ഇന്ത്യക്കാരെ മടക്കിക്കൊണ്ടുവരുന്നതിന് സഹായിക്കാന്‍ 24 ഉദ്യോഗസ്ഥരെ കൂടി ഇറാഖിലേക്കയയ്ക്കാനും തീരുമാനമായി. ഇന്ത്യക്കാരെ മടകികൊണ്ടുവരാന്‍ കേന്ദ്രസര്‍ക്കാര്‍ പ്രത്യേക ഫണ്ടും അനുവദിച്ചു.

ഇറാഖില്‍ തട്ടിക്കൊണ്ടുപോയ 39 ഇന്ത്യക്കാരെക്കുറിച്ച് വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ടെന്നും സുരക്ഷാ കാരണത്താല്‍ ഇക്കാര്യം പുറത്ത് പറയാനാകില്ലെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. തിക്രിത്തില്‍ കുടുങ്ങിയ മലയാളി നഴ്‌സുമാര്‍ സുരക്ഷിതരാണെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഇന്ത്യക്കാരെ മോചിപ്പിക്കുന്നതിനു ഇതുവരെ സ്വീകരിച്ച നടപടികള്‍ യോഗം വിലയിരുത്തി.

ഇതുവരെ മൂന്ന് ക്യാമ്പ് ഓഫീസുകള്‍ ഇന്ത്യ സ്ഥാപിച്ചിട്ടുണ്ട്. നാട്ടിലേക്ക് മടങ്ങാന്‍ താത്പര്യമുള്ളവരെ സഹായിക്കാന്‍ ക്യാമ്പിലെ ഉദ്യോഗസ്ഥര്‍ ഇന്ത്യക്കാര്‍ ജോലി ചെയ്യുന്ന സ്ഥലങ്ങള്‍ സന്ദര്‍ശിക്കുന്നുണ്ട്. യാത്രാരേഖകള്‍ക്ക് പുറമേ, സൗജന്യ വിമാന ടിക്കറ്റുകളും വിദേശമന്ത്രാലയം നല്‍കും.

Scroll To Top