Saturday December 03, 2016
Latest Updates

ഇറാഖിലും സിറിയയിലും ജിഹാദികളായി മലയാളികളുമെന്ന് അഭ്യൂഹം

ഇറാഖിലും സിറിയയിലും ജിഹാദികളായി മലയാളികളുമെന്ന് അഭ്യൂഹം

ന്യൂഡല്‍ഹി: ഇറാഖിലും സിറിയയിലും നരനായാട്ട് നടത്തുന്ന ഐസിസ് തീവ്രവാദികളില്‍ മലയാളികളും ഉള്‍പ്പെട്ടതായി സംശയം. ഐസിസ് തീവ്രവാദികള്‍ കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ നിന്ന് റിക്രൂട്ട്‌മെന്റ് നടത്തുന്നതായി സുരക്ഷ ഏജന്‍സിയുടെ റിപ്പോര്‍ട്ട് പുറത്ത് വന്നതോടെയാണ് ഈ സംശയം ബാലപ്പെട്ടത്.

ഇന്ത്യന്‍ മുജാഹിദീന്‍ മുഖേനയാണ് ഇന്ത്യയില്‍ നിന്നുള്ള യുവാക്കളെ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കായി റിക്രൂട്ട് ചെയ്യുന്നത്. എന്‍ഐഎ തിരയുന്ന ഒരു ഇന്ത്യന്‍ മുജാഹിദീന്‍ തീവ്രവാദിയാണ് ഇതിനു നേതൃത്വം നല്‍കുന്നതെന്നും റിപ്പോര്‍ട്ടുണ്ട്. ഐസിസിന്റെ ഇന്ത്യയിലെ റിക്രൂട്ട്‌മെന്റി നെക്കുറിച്ച് എന്‍ഐഎ അന്വേഷിച്ചു വരുന്നു. കേരളത്തിനു പുറമേ തമിഴ്‌നാട്, കര്‍ണാടക, മഹാരാഷ്ട്ര, ജമ്മുകാശ്മീര്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നുമാണ് റിക്രൂട്ട്‌മെന്റ് നടക്കുന്നത്.

ഓണ്‍ലൈന്‍ വീടിയോകളിലൂടെയും മറ്റുമാണ് ഐസിസ് മുസ്ലീം യുവാക്കളെ ആകര്‍ഷിക്കുന്നത്. ഇറാഖില്‍ ആക്രമംനഗല്‍ അവസാനിച്ചാല്‍ ഇവരെ ഇന്ത്യക്കെതിരെ പോരാടാന്‍ ഉപയോഗിച്ചേക്കുമെന്നും റിപ്പോര്‍ട്ടുണ്ട്.

Scroll To Top