Thursday December 08, 2016
Latest Updates

ഇറാഖിന് പിന്നാലെ സിറിയയിലും അമേരിക്ക വ്യോമാക്രമണം തുടങ്ങി

ഇറാഖിന് പിന്നാലെ സിറിയയിലും അമേരിക്ക വ്യോമാക്രമണം തുടങ്ങി

ബെയ്‌റൂട്ട്: ഇറാഖിന് പിന്നാലെ സിറിയയിലും അമേരിക്ക വ്യോമാക്രമണം തുടങ്ങി. സിറിയയിലെ റക്കയിലായിരുന്നു ആദ്യ ആക്രമണം. ഇത് ആദ്യമായാണ് അമേരിക്ക സിറിയയില്‍ ആക്രമണം തുടങ്ങിയത്.അറബ് സഖ്യ രാഷ്ട്രങ്ങളുമായി ചേര്‍ന്നാണ് അമേരിക്ക ആക്രമണം തുടങ്ങിയത്. തിങ്കളാഴ്ച സിറിയയില്‍ വ്യോമാക്രമണം തുടങ്ങിയതായി യു.എസ് പ്രതിരോധ മന്ത്രാലയം പെന്റഗണ്‍ സ്ഥിരീകരിച്ചു.

യുദ്ധവിമാനങ്ങളും, ബോംബുകളും, കപ്പലില്‍ നിന്നും തൊടുക്കുന്ന തൊമാഹോക്ക് മിസൈലുകളുമാണ് അമേരിക്കയും സഖ്യകക്ഷികളും സിറിയയില്‍ പ്രയോഗിച്ചത്. ശക്തമായ വ്യോമാക്രമണത്തില്‍ സിറിയയിലെ ഐസിസ് സൈനിക കേന്ദ്രങ്ങള്‍ തകര്‍ന്നതായി റിപ്പോര്‍ട്ടുണ്ട്. സൗദി അറേബ്യ, ജോര്‍ദാന്‍, യുഎഇ തുടങ്ങിയ രാജ്യങ്ങള്‍ അമേരിക്കയെ പിന്തുണയ്ക്കുന്നുണ്ട്. ഇറാഖിന് പുറത്ത് ഐസിസ് സ്വാധീനമുള്ള എല്ലാ മേഖലയിലും ആക്രമണം നടത്തുമെന്ന് അമേരിക്ക പ്രഖ്യാപിച്ചിരുന്നു.

ഇതിനിടെ ഐസിസ് ഭീകരരുടെ ആക്രമണം ഭയന്ന് സിറിയന്‍ ജനത തുര്‍ക്കിയിലേക്ക് പലായനം ആരംഭിച്ചു. ഒന്നര ലക്ഷത്തോളം പേര്‍ ഇതിനകം രാജ്യം വിട്ട് പലായനം ചെയ്തതായാണ് റിപ്പോര്‍ട്ട്. സിറിയന്‍ അതിര്‍ത്തിയിലെ ഐഎന്‍ അല്‍ അറബ് വരെ ഐസിസ് ഭീകരര്‍ എത്തിയതായാണ് റിപ്പോര്‍ട്ട്.

Scroll To Top