Monday December 05, 2016
Latest Updates

ഇരുചക്ര വിപണിയിലെ ആധിപത്യം തിരിച്ചു പിടിക്കാന്‍ ടിവിഎസ് വീഗോ വിപണിയില്‍

ഇരുചക്ര വിപണിയിലെ ആധിപത്യം തിരിച്ചു പിടിക്കാന്‍ ടിവിഎസ് വീഗോ വിപണിയില്‍

ഇരുചക്ര വാഹനവിപണിയിലെ ആധിപത്യം തിരിച്ച് പിടിക്കാന്‍ ടിവിഎസ് വീഗോയുടെ പരിഷ്‌ക്കരിച്ച പതിപ്പ് വിപണിയില്‍ ഇറക്കി. ഡ്യുവല്‍ ടോണ്‍ ബോഡി ഗ്രാഫിക്‌സാണ് ഈ പരിഷ്‌ക്കരിച്ച പതിപ്പിന്റെ എറ്റവും വലിയ സവിശേഷത. കൂടുതല്‍ യാത്രാസുഖം വാഗ്ദാനം ചെയ്യുന്ന ഈ പതിപ്പില്‍ ഡിജിറ്റല്‍ സ്പീഡോ മീറ്ററും എക്‌സോസ്റ്റ് പൈപ്പും കമ്പനി വാഗ്ദാനം ചെയ്യുന്നു.

12 ഇഞ്ചിന്റെ അലോയ് വീലുകളും ടയറുകളും യാത്രാസുഖം പതിന്‍മടങ്ങ് വര്‍ദ്ധിപ്പിക്കുന്നു.എഞ്ചിനില്‍ കംപ്രഷന്‍ റേഷ്യോയിലും , ഇഗ്‌നീഷന്‍ ടൈമിങ്ങിലും നേരിയ പരിഷ്‌ക്കാരം വരുത്തിയിട്ടുണ്ട്. ഇത് തണുപ്പ് കാലത്തെ സ്റ്റാര്‍ട്ടിങ്ങ് ട്രബിള്‍ ഒഴിവാക്കാന്‍ സഹായകമാകുമെന്ന് കമ്പനി അറിയിച്ചു. ഘര്‍ഷണം കുറഞ്ഞ പിസ്റ്റന്‍ ഈ വാഹനത്തിന്റെ മറ്റൊരു സവിശേഷതയാണ്.

110 സിസി, സിംഗിള്‍ സിലിണ്ടര്‍ എന്‍ജിന് 7500 ആര്‍പിഎമില്‍ എട്ട് ബിഎച്ച്പിയാണ് കരുത്ത് കമ്പനി വാഗ്ദാനം ചെയ്യുന്നു.  ലീറ്ററിന് 62 കിലോമീറ്ററാണ് കമ്പനി വാഗ്ദാനം ചെയ്യുന്ന മൈലേജ്. അടിസ്ഥാന മോഡലിന് 48,857 രൂപയാണ് മുംബൈയിലെ എക്‌സ് ഷോറൂം വില. ഒപ്ഷനലായി ഡിസ്‌ക് ബ്രേക്കുള്ള പതിപ്പിന് 49,580 രൂപ വിലയാകും.

Scroll To Top