Saturday December 10, 2016
Latest Updates

പ്രതീക്ഷകള്‍ തെറ്റിയില്ല :പി.യു. ചിത്രയ്ക്കും മുഹമ്മദ് അഫ്‌സലിനും ഇരട്ടസ്വര്‍ണം

പ്രതീക്ഷകള്‍ തെറ്റിയില്ല :പി.യു. ചിത്രയ്ക്കും മുഹമ്മദ് അഫ്‌സലിനും ഇരട്ടസ്വര്‍ണം

പഹാങ് (മലേഷ്യ): കേരളത്തിലെ കായിക പ്രേമികളുടെ പ്രതീക്ഷ തെറ്റിയില്ല .മലയാളത്തിന്റെ കുരുന്നുകള്‍ ലക്ഷ്യം നേടി .ഏഷ്യന്‍ സ്‌കൂള്‍ അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ മലയാളികളായ പി.യു. ചിത്രയ്ക്കും മുഹമ്മദ് അഫ്‌സലിനും ഇരട്ടസ്വര്‍ണം.

പെണ്‍കുട്ടികളുടെയും ആണ്‍കുട്ടികളുടെയും 1500 മീറ്ററിലാണ് ഇരുവരും രണ്ടാം സ്വര്‍ണം കരസ്ഥമാക്കിയത്. 4 മിനിറ്റ് 39.11 സെക്കന്റില്‍ ചിത്ര ഒന്നാമതെത്തിയപ്പോള്‍ 3 മിനിറ്റ് 58.34 സെക്കന്റില്‍ അഫ്‌സല്‍ ഒന്നാമതായി ഫിനിഷ് ചെയ്തു.

നേരത്തെ 3000 മീറ്ററില്‍ ചിത്രയും 800 മീറ്ററില്‍ അഫ്‌സലും സ്വര്‍ണം നേടിയിരുന്നു. പാലക്കാട്ടെ മുണ്ടൂര്‍ സ്‌കൂളിലെ വിദ്യാര്‍ഥിയാണ് ചിത്ര. പാലക്കാട് പറളി സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയാണ് മുഹമ്മദ് അഫ്‌സല്‍ .

ഇന്ന് നടന്ന പോള്‍വോള്‍ട്ട് മത്സരത്തില്‍ മലയാളിയായ മരിയ ജെയ്‌സണ്‍ വെള്ളി മെഡല്‍നേടി. 3.15 മീറ്റര്‍ ഉയരമാണ് മരിയ ചാടിക്കടന്നത്. പാലാ സെന്റ് മേരീസ് സ്‌കൂളിലെ വിദ്യാര്‍ത്ഥിനിയാണ്.

ചാമ്പ്യന്‍ഷിപ്പിന്റെ ആദ്യദിവസം 3000 മീറ്ററില്‍ മഹാരാഷ്ട്രക്കാരി സഞ്ജീവനി ജാദവിനെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളിയാണ് ചിത്ര (10 മിനിറ്റ് 05.22 സെ) സ്വര്‍ണം നേടിയത്. ആണ്‍കുട്ടികളുടെ 800 മീറ്ററില്‍ ഒരുമിനിറ്റ് 53.69 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്താണ് അഫ്‌സല്‍ ആദ്യസ്വര്‍ണം നേടിയത്.ഏഷ്യന്‍ അത്‌ലറ്റിക്‌സില്‍ ഇപ്പോള്‍ പോയന്റ് നില അനുസരിച്ച് ഇന്ത്യ രണ്ടാം സ്ഥാനത്താണ്. ആതിഥേയരായ മലേഷ്യയാണ് ഇപ്പോള്‍ ഒന്നാം സ്ഥാനത്ത്.

 

Scroll To Top