Saturday December 03, 2016
Latest Updates

ഇരട്ടകളായ ഒന്‍പത് വയസുകാരുടെ കൊലപാതകം : കോര്‍ക്ക് ദുഃഖസാന്ദ്രമായി,അന്വേഷണം തുടരുന്നു 

ഇരട്ടകളായ ഒന്‍പത് വയസുകാരുടെ കൊലപാതകം : കോര്‍ക്ക് ദുഃഖസാന്ദ്രമായി,അന്വേഷണം തുടരുന്നു 

കോര്‍ക്ക് : കോര്‍ക്കില്‍ ഒന്‍പത് വയസായ ഇരട്ട സഹോദരങ്ങള്‍ കുത്തേറ്റ് മരിച്ച സംഭവത്തില്‍ കുത്തിയതെന്ന് കരുതുന്ന കത്തി കണ്ടെടുത്തു. കുത്തേറ്റ് മരിച്ച ഇരട്ടസഹോദരങ്ങളുടെ മൂത്ത സഹോദരന്റെ മൃതദേഹത്തിന് സമീപത്ത് നിന്നാണ് കത്തി കണ്ടെടുത്തത്.

twins new.jpgകോര്‍ക്കില്‍ സഹോദരങ്ങളുടെ മൃതദേഹം കണ്ടെത്തിയ സ്ഥലത്ത് നിന്ന് 15 കിലോ മീറ്റര്‍ മാറിയാണ് മൂന്നാമന്റെ മൃതദേഹം കണ്ടെത്തിയത്. കൊല്ലപ്പെട്ട ഇരട്ട സഹോദരങ്ങളുടെ മൂത്ത് സഹോദരനായ ജോനാഥാന്‍ എന്ന 20 കാരന്റെ മൃതദേഹം 15കിലോ മീറ്റര്‍ മാറി ഒരു നദിക്കരയിലാണ് കണ്ടെത്തിയത്. ഇവിടെ പുഴക്കരയില്‍ നിന്നാണ് കത്തിയും കണ്ടെത്തിയത്.

സഹോദരങ്ങളെ കുത്തിയ കത്തി തന്നെയാണ് ഇതെന്നാണ് പ്രാഥമിക നിഗമനം. ഫോറന്‍സിക് പരിശോധന ഉള്‍പ്പെടെയുള്ള ശാസ്ത്രീയ പരിശോധനകള്‍ കഴിഞ്ഞാല്‍ മാത്രമേ നിജസ്ഥിതി വ്യക്തമാകൂ. ഗാര്‍ഡ ഇതിന്റെ നടപടികള്‍ ആരംഭിച്ചു. 9 വയസുകാരായ പാട്രിക്,തോമസ് എന്നിവരാണ് മരിച്ചത്. ഇരുവരും സ്‌കൂള്‍ യൂണിഫോം ധരിച്ച നിലയിലായിരുന്നു മരിച്ച് കിടന്നിരുന്നത്. പാതോളജിസ്റ്റിന്റെ പരിശോധനകള്‍ക്ക് ശേഷം ഇന്നലെ രാവിലെ മൃതദേഹങ്ങള്‍ വീട്ടില്‍ നിന്ന് മാറ്റി.

ബോംഗി നാഷണല്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥികളായിരുന്നു കൊല്ലപ്പെട്ട വിദ്യാര്‍ത്ഥികള്‍. മൂത്ത സഹോദരന്‍ ജോനാഥാന്‍ ഇരുവരെയും സ്‌കൂളില്‍ നിന്ന് കൂട്ടിക്കൊണ്ടു വന്നു മണിക്കൂറുകള്‍ക്കകം അഞ്ചു വയസും,മൂന്നു വയസുമുള്ള ഇവരുടെ ഇളയ സഹോദരങ്ങള്‍ വീട്ടിനുള്ളില്‍ കുത്തേറ്റ നിലയില്‍ കണ്ടെത്തുകയായിരുന്നു.ഇളയ കുട്ടികള്‍ രംഗത്തിനു സാക്ഷികളായിരുന്നു എന്നും ഗാര്‍ഡ സംശയിക്കുന്നു.സംഭവം കണ്ട പിഞ്ചു കുട്ടികള്‍ നിലവിളിച്ചോടി അയല്‍ക്കാരെ സഹായത്തിനു വിളിയ്ക്കുകയായിരുന്നു.ഗാര്‍ഡയും ആംബുലന്‍സും നിമിഷങ്ങള്‍ക്കുള്ളില്‍ എത്തിയെങ്കിലും കുട്ടികള്‍ മരിച്ചിരുന്നതായി കണ്ടെത്തി. 

ഇയാള കുട്ടികളെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തുവെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ നിഗമനം. കൊല്ലപ്പെട്ട ഇരട്ടകളുടെ മാതാപിതാക്കളായ ടോം, എല്ലെന്‍ ദമ്പതികള്‍ ജോനാഥനെ എടുത്ത്വളര്‍ത്തുകയായിരുന്നെന്നും റിപ്പോര്‍ട്ടുണ്ട്. ഇരുവരും ലിമറിക്കിലെ കില്‍മലോക്കില്‍ ഷോപ്പിംഗ് നടത്തുന്നതിനിടെയാണ് ക്രൂരമായ കൊലപാതകം നടന്നത്.ഫോണില്‍ വിവരമറിഞ്ഞ് കുതിച്ചെത്തിയ ഇവര്‍ ദാരുണമായ രംഗങ്ങള്‍ കണ്ട് കുഴഞ്ഞു വീണു.

കോര്‍ക്കിനെ അക്ഷരാര്‍ഥത്തില്‍ കണ്ണീര്‍ കടലിലാക്കി കുട്ടികളുടെ മരണം.mum

Scroll To Top