Monday December 05, 2016
Latest Updates

‘ ഇമ്മണി ബല്യ ഒന്ന്’ :ഡബ്ലിനില്‍ ബഷീര്‍ കഥകളുടെ നാടകാവിഷ്‌കരണം ,നാളെ

‘ ഇമ്മണി ബല്യ ഒന്ന്’ :ഡബ്ലിനില്‍ ബഷീര്‍ കഥകളുടെ നാടകാവിഷ്‌കരണം ,നാളെ

ഡബ്ലിന്‍: നാടകം ഒരു സാമൂഹികമാറ്റത്തിനുള്ള ഉപാധി മാത്രമല്ല സാമൂഹ്യ പ്രവര്‍ത്തനത്തിനുള്ള പ്രവര്‍ത്തനമൂലധന സ്വരൂപണത്തിനുള്ള മാര്‍ഗം കൂടിയാക്കുകയാണ് ഡബ്ലിനിലെ ഒരു സംഘം ചെറുപ്പക്കാര്‍. നാടകാവതരണത്തില്‍ നിന്നും കിട്ടുന്ന പണം സമൂഹ നന്മക്കായി ഉപയോഗപെടുത്തുക എന്ന ലക്ഷ്യവുമായി രൂപംകൊണ്ട ഡബ്ലിനിലെ നാടക കൂട്ടായ്മയാണ് നാട്ടരങ്ങ് നാടക സംഘം.immini vallya onnu.. (2)

നാട്ടരങ്ങ് നാടക സംഘത്തിന്റെ പ്രഥമ നാടക സംരംഭമായ ‘ഇമ്മണി ബാല്യ ഒന്ന് ‘നാളെ ഡബ്ലിനില്‍ അരങ്ങേറുന്നു. മലയാള നോവലിസ്റ്റും സ്വാതന്ത്ര്യ സമര പോരാളിയും മണ്ണില്‍ ആഴങ്ങളോളം വേരുകള്‍ ഉള്ള ആകാശത്തോളം ശാഖകളുള്ള ഒരു വൃക്ഷത്തെപോലെ ആയിരുന്ന ബേപ്പൂര്‍ സുല്‍ത്താന്റെ കഥകള്‍ക്കാണ് നാട്ടരങ്ങ് നാടക രൂപം നല്‍ക്കുന്നത്. ലോക സാഹിത്യത്തിലേക്ക് ഊന്ന്!വടികളും വിരല്‍ത്തുമ്പുകളും ഗോവണിപടികളും ഇല്ലാതെ വളര്‍ന്ന് കയറിയ കഥകളായ പ്രേമലേഖനം, മതിലുകള്‍, ഹുന്ത്രാപ്പി ബസ്സുട്ട, പോലീസുകാരന്റെ മകന്‍ എന്നീ കഥകള്‍ ഒരു നൂല്‍ചരടില്‍ കോര്‍ത്തിണക്കിയാണ് നാടകം മുന്നോട്ട് പോകുന്നത്.

കഴിഞ്ഞ രണ്ട് പതിറ്റാണ്ട് കാലമായി മലയാള നാടകവേദിക്ക് വളരെയേറെ സംഭാവന നല്കികൊണ്ടിരിക്കുന്ന ഉണ്ണി പൂണിത്തുറയാണ് നാടക രചന നിര്‍വഹിക്കുന്നത്. മലയാള ചലച്ചിത്ര സംഗീത സംവിധായകനായ ബിജിപാല്‍ പശ്ചാത്തല സംഗീതം ഒരുക്കുന്നു. ബിപിന്‍ ചന്ദ് സംഗീത നിയന്ത്രണവും റിസന്‍ ചുങ്കത്ത്, അജിത് കേശവന്‍ എന്നിവര്‍ കലാസംവിധാനം നിര്‍വഹിക്കുന്നു. കിരണ്‍ ബാബു ലൈറ്റ് ഡിസൈനിങ്ങും പ്രിന്‍സ് അങ്കമാലി സഹസംവിധാനം നിര്‍വഹിക്കുന്ന നാടകം സംവിധാനം ചെയ്യുന്നത് അനു ജോസ് ആണ്.

`കൂടുതല്‍ വിവരങ്ങള്‍ക്ക്:

അനു ജോസ് – 0873534469

പ്രിന്‍സ് അങ്കമാലി 0862349138

Scroll To Top