Tuesday December 06, 2016
Latest Updates

ഇന്‍ഷുറന്‍സ് ഇല്ലാത്ത വാഹനം ഓടിച്ച കാര്‍പ്പെന്റര്‍ ജീവനക്കാരന് 600 യൂറോ പിഴയും മൂന്ന് മാസം തടവും

ഇന്‍ഷുറന്‍സ് ഇല്ലാത്ത വാഹനം ഓടിച്ച കാര്‍പ്പെന്റര്‍ ജീവനക്കാരന് 600 യൂറോ പിഴയും മൂന്ന് മാസം തടവും
ഡബ്ലിന്‍: ഇന്‍ഷുറന്‍സ് ഇല്ലാത്ത കാര്‍ ഓടിച്ച കാര്‍പ്പെന്റര്‍ക്ക്600 യൂറോ പിഴ ശിക്ഷ. ബ്രേ സ്വദേശിയായസൈമണ്‍ ബയേണ്‍ എന്ന 32 കാരനാണ് പിഴ കോടതി പിഴയടിച്ചത്.പിഴ ശിക്ഷയ്ക്ക് പുറമേ ഇയാളെ മൂന്ന് മാസം തടവിനും ശിക്ഷിച്ചു. ഡണ്‍ലേരികോടതിയാണ് ഇയാള്‍ക്ക് ശിക്ഷ വിധിച്ചത്. 2012 ജനുവരിയില്‍ നടന്ന സംഭവത്തിലാണ് ഇയാള്‍ ശിക്ഷിക്കപ്പെട്ടത്.

തന്നെ ഡ്രൈവിങ്ങില്‍ നിന്ന് വിലക്കരുതെന്ന് ഇയാള്‍ കോടതിയോട് അപേക്ഷിച്ചു. വാഹന പരിശോധനയ്ക്കിടെ ഇയാളെ ഗാര്‍ഡ പിടികൂടിയ ദിവസം താന്‍ വാഹന ഇന്‍ഷുറന്‍സ് അടയ്ക്കുന്നതിനായി പണം കണ്ടെത്തുന്നതിന് ജോലിക്ക് പോകുകയായിരുന്നെന്ന് സൈമണ്‍ കോടതിയില്‍ പറഞ്ഞു.സാമ്പത്തിക പ്രതിസന്ധികാരണം തനിക്ക് ദീര്‍ഘകാലം തൊഴിലില്ലായിരുന്നെന്നും ഇദ്ദേഹം പറഞ്ഞു നോക്കിയെങ്കിലുംനേരത്തെ എട്ട് തവണ ട്രാഫിക് നിയമ ലംഘനത്തിന് ഇയാള്‍ പിടിക്കപ്പെട്ട വിവരം ചൂണ്ടിക്കാട്ടി കോടതി ശിക്ഷ വിധിക്കുകയായിരുന്നു.

Scroll To Top