Wednesday December 07, 2016
Latest Updates

ഇന്‍ഡിക ഇവി2ന്റെ പരിഷ്‌ക്കരിച്ച മോഡല്‍ നിര്‍മ്മാണം തുടങ്ങി

ഇന്‍ഡിക ഇവി2ന്റെ പരിഷ്‌ക്കരിച്ച മോഡല്‍ നിര്‍മ്മാണം തുടങ്ങി

ന്‍ഡിക ഇവി2 ഹാച്ച്ബാക്കിന് പകരം വിപണിയില്‍ എത്തുന്ന പുതുമോഡലിന് ടാറ്റ നിര്‍മ്മാണം തുടങ്ങിയതായി റിപ്പോര്‍ട്ട്. ടാറ്റ ബോള്‍ട്ട് എന്ന പേരില്‍ ടാറ്റ ഈയിടെ വിപണിയില്‍ എത്തിച്ച ഹാച്ച്ബാക്ക് വിസ്തയുടെ അല്പ്പം കൂടി പരിഷ്‌ക്കരിച്ച പതിപ്പായിരിക്കും പുതിയ കാര്‍ എന്നാണു സൂചന. സാങ്കേതിക തികവോടെയും, പുതിയ രൂപകല്‍പ്പനയിലും എത്തുന്ന വാഹനം ടാറ്റയുടെ ഗുജറാത്ത് പ്ലാന്റിലാണ് നിര്‍മ്മാണം ആരംഭിച്ചിരിക്കുന്നത്.

എക്‌സ്0 പ്ലാറ്റ്‌ഫോമില്‍ തന്നെയായിരിക്കും പുതുമോഡല്‍ വിപണിയില്‍ എത്തുക. ടാറ്റയുടെ നാനോ കാര്‍ മാത്രം ഉല്‍പ്പാദിപ്പിക്കുന്ന പ്ലാന്റിലാണ് ഈ വാഹനം നിര്‍മ്മിക്കുന്നത്. ടാറ്റ നാനോ പ്രതീക്ഷിച്ച വില്പ്പന കൈവരിക്കാത്തതിനെ തുടര്‍ന്നാണ് നാനോയുടെ ഉത്പ്പാദനം കുറച്ചിട്ട് ഇന്‍ഡിക്ക ഉത്പ്പാദനം കൂട്ടാന്‍ ടാറ്റ തീരുമാനിച്ചത്. 3 ലക്ഷത്തിനും 4 ലക്ഷത്തിനുമിടയിലായിരിക്കും പുതിയ വാഹനത്തിന്റെ വില എന്നാണു സൂചന. സമാന വിലയില്‍ വിപണിയിലുള്ള മാരുതി വാഗണ്‍ ആര്‍ ഉള്‍പ്പെടെയുള്ള മോഡലുകള്‍ക്ക് ഇന്‍ഡിക്കയുടെ ഭാഗത്ത് നിന്ന് കടുത്ത മത്സരം നേരിടേണ്ടി വരും.

 

Scroll To Top