Saturday December 10, 2016
Latest Updates

ഇന്റല്‍ ,ലെക്സ്ലിപ്പ് പ്ലാന്റ് വികസിപ്പിക്കാന്‍ തയ്യാറെടുക്കുന്നു; നിക്ഷേപം പ്രതീക്ഷിക്കുന്നത് 5 ബില്യണ്‍ ഡോളര്‍

ഇന്റല്‍ ,ലെക്സ്ലിപ്പ് പ്ലാന്റ് വികസിപ്പിക്കാന്‍ തയ്യാറെടുക്കുന്നു; നിക്ഷേപം പ്രതീക്ഷിക്കുന്നത് 5 ബില്യണ്‍ ഡോളര്‍

ഡബ്ലിന്‍: സാങ്കേതികരംഗത്തെ പ്രമുഖരായ ഇന്റല്‍ കൗണ്ടി കില്‍ഡേറിലെ ലെക്സ്ലിപ്പ് പ്ലാന്റ് വികസിപ്പിക്കാന്‍ ഒരുങ്ങൂന്നു. അപ്രതീക്ഷിതമായി ഇന്നലെ നടത്തിയ പ്രഖ്യാപനത്തില്‍ അടുത്ത മൂന്ന് വര്‍ഷത്തേക്ക് അഞ്ച് ബില്യണ്‍ ഡോളര്‍ നിക്ഷേപിക്കാനാണ് കമ്പനിയുടെ പരിപാടി. മൈക്രോചിപ്പ് നിര്‍മ്മാണവുമായി ബന്ധപ്പെട്ട് ഏറ്റവും നവീന ആശയങ്ങള്‍ രൂപപ്പെടുത്താനുള്ള കേന്ദ്രം ലക്ഷ്യമിട്ട് ഇന്റല്‍ നടത്താനിരിക്കുന്ന പരിപാടി ശരിയായ ദിശയിലായാല്‍ അയര്‍ലണ്ടിന്റെ ചരിത്രത്തില്‍ തന്നെ ഒരു സ്വകാര്യസ്ഥാപനം നടത്തുന്ന ഏറ്റവും വലിയ നിക്ഷേപമായി ഈ സംരംഭം മാറും.

അയര്‍ലണ്ടില്‍ ഇരുപത്തഞ്ചാം വാര്‍ഷികം ആഘോഷിക്കുന്ന കമ്പനിയുടെ പുതിയ നീക്കം 4,500 പേര്‍ക്കാണ് തൊഴിലവസരം ഒരുക്കുക. പ്ലാന്റുകളുടെ നവീകരണ പ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെടെ വിവിധ ജോലികള്‍ പുരോഗമിക്കുമ്പോള്‍ തന്നെ സൈറ്റില്‍ 5000 താല്‍ക്കാലിക തൊഴിലവസരം രൂപപ്പെടും. 2011 ജനുവരിയില്‍ പ്രഖ്യാപിക്കപ്പെട്ട 500 ദശലക്ഷം ഡോളറിന്റെ അപ്‌ഗ്രേഡ് പ്രവര്‍ത്തനങ്ങളെക്കാള്‍ വലിയ നിക്ഷേപമാണ് ഇത്. 12.5 ബില്യണ്‍ ഡോളര്‍ ഇതുവരെ അയര്‍ലണ്ടില്‍ ഒഴുക്കിയ ഇന്റല്‍ രാജ്യത്തെ സ്വകാര്യമേഖലയുടെ ചരിത്രത്തില്‍ തന്നെ ഏറ്റവും വലിയ നിക്ഷേപമാണ് നടത്തിയിരിക്കുന്നത്.

ഈ നിക്ഷേപ പരിപാടിയിലൂടെ വര്‍ഷംതോറും 900 ദശലക്ഷം യൂറോയ്ക്ക് തത്തുല്യമായ നേട്ടം പ്രാദേശിക സമ്പദ്‌രംഗത്തിന് ഉണ്ടാക്കാനാകുന്നുണ്ട്. കമ്പനി കഴിഞ്ഞ വര്‍ഷം പുറത്തിറക്കിയ ക്വാര്‍ക്ക് ചിപ്പ് അയര്‍ലണ്ടില്‍ നിന്നാണ് കമ്പനി ഡിസൈന്‍ ചെയ്തതും വികസിപ്പിച്ചതും. ക്വാര്‍ക്ക് ചിപ്പ് അടിസ്ഥാനമാക്കി മെമ്മറി കാര്‍ഡിന്‍െ്‌റ വലിപ്പമുള്ള പി സി എഡിസണ്‍ ഡിവൈസും കമ്പനി ജനുവരിയില്‍ അവതരിപ്പിച്ചിരുന്നു. അയര്‍ലന്‍്‌റല്‍ നടത്താന്‍ ഇരിക്കുന്ന നിക്ഷേപം ഇന്റല്‍ നടത്തുന്ന ഏറ്റവും വലിയ ഒന്നാണ്. ഇസ്രായേലുമായി ബന്ധപ്പെട്ട് ഈ വര്‍ഷം ആദ്യം 15 ബില്യണ്‍ ഡോളറിന്‍െ്‌റ ഒരു പദ്ധതി കൂടി ഇന്റല്‍ ഈ വര്‍ഷം ആദ്യം പ്രഖ്യാപിച്ചിരുന്നു.

Scroll To Top