Saturday December 10, 2016
Latest Updates

ഇന്റര്‍നെറ്റില്‍ നിന്നും ഡൌണ്‍ലോഡിംഗിന് നിയന്ത്രണമില്ലാത്ത യൂ പി സി യ്‌ക്കെതിരെ മ്യൂസിക് കമ്പനികള്‍ കോടതിയിലേയ്ക്ക്

ഇന്റര്‍നെറ്റില്‍ നിന്നും ഡൌണ്‍ലോഡിംഗിന് നിയന്ത്രണമില്ലാത്ത യൂ പി സി യ്‌ക്കെതിരെ മ്യൂസിക് കമ്പനികള്‍ കോടതിയിലേയ്ക്ക്

ഡബ്ലിന്‍ :നിയമ പരമല്ലാത്ത ഡൌണ്‍ ലോഡിംഗ് നടത്തുന്നതിന് വരിക്കാരെ സഹായിച്ചു എന്ന കുറ്റവുമായി അയര്‍ലണ്ടിലെ മികച്ച ഇന്റര്‍നെറ്റ് സര്‍വ്വീസ് പ്രൊവൈഡറുകളില്‍ ഒന്നായ യുപിസിക്കെതിരെ നിയമ നടപടികള്‍ സ്വീകരിക്കാനുള്ള തയ്യാറെടുപ്പുമായി മൂന്നോളം മ്യൂസിക്, എന്റര്‍ടെയ്ന്‍മെന്റ് കമ്പനികള്‍.

പാട്ടുകളും സിനിമകളും മറ്റു വിവരങ്ങളും ആളുകള്‍ സര്‍വ്വര്‍ വഴി നിയമപരമല്ലാതെ ഡൗണ്‍ലോഡ് ചെയ്‌തെടുക്കുന്നത് തടയണമെന്ന ആവശ്യമാണ് നിയമനടപടികളിലൂടെ കമ്പനികള്‍ക്ക് സാധിച്ചെടുക്കേണ്ടത്.
ഇതോടെ ഭാവിയില്‍ യാതൊരു പരിധിയുമില്ലാതെ ജനങ്ങള്‍ അനുഭവിക്കുന്ന ഡൌണ്‍ ലോഡിംഗ് സൗകര്യം ഇല്ലാതെയാകുമെന്ന് കരുതപ്പെടുന്നു.
ഇത്തരത്തിലുള്ള നിയമവിരുദ്ധമായ ഫയല്‍ ഷെയറിംഗുമായി ബന്ധപ്പെട്ട് കമ്പനികള്‍ക്ക് അനുകൂലമായി കോടതി തീരുമാനിച്ച പല കാര്യങ്ങളും തെറ്റിച്ചുകൊണ്ടാണ് യുപിസിയുടെ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതെന്ന് ഐറിഷ് റെക്കോര്‍ഡഡ് മ്യൂസിക് അസോസിയേഷന്‍ ചെയര്‍മാന്‍ വില്ലി കവനാഗ് പറഞ്ഞു.
കമ്പനിയുടെ കോപിറൈറ്റ് യുപിസി സബ്‌സ്‌ക്രൈബര്‍മാര്‍ തെറ്റിച്ചിട്ടുണ്ടെന്നുള്ള കാര്യത്തില്‍ കമ്പനിയുടെ പക്കല്‍ തെളിവുകളുണ്ടെന്നും കവനാഗ് വ്യക്തമാക്കി.
2013 നവംബറില്‍ മാത്രം യുപിസി വഴി 250 സൗണ്ട് റെക്കോര്‍ഡിംഗുകളിലായി 7,757 കോപിറൈറ്റ് വയലേഷനാണ് തെളിവായി ലഭിച്ചിരിക്കുന്നതെന്നാണ് ഐആര്‍എംഎ ചെയര്‍മാന്‍ അറിയിക്കുന്നത്.
സോണി മ്യൂസിക് എന്റര്‍ടെയ്ന്‍മെന്റ് (അയര്‍ലണ്ട്) ലിമിറ്റഡ്, യൂനിവേഴ്‌സല്‍ മ്യൂസിക് അയര്‍ലണ്ട് ലിമിറ്റഡ്, വാര്‍ണര്‍ മ്യൂസിക് അയര്‍ലണ്ട് ലിമിറ്റഡ് എന്നീ കമ്പനികളാണ് യുപിസി കമ്മ്യൂണിക്കേഷന്‍സ് അയര്‍ലണ്ട് ലിമിറ്റഡിനെതിരെ നിയമനടപടികളുമായി മുന്നോട്ടുവന്നിരിക്കുന്നത്.

Scroll To Top